കഴിഞ്ഞ 14 മാസമായി നിങ്ങള്‍ എന്തു ചെയ്യുകയായിരുന്നു; കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മദ്രാസ് ഹൈക്കോടതി

ചെന്നൈ: രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം നിയന്ത്രണാതീതമായി വ്യാപിക്കുന്നതിനിടെ കേന്ദ്ര സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി മദ്രാസ് ഹൈക്കോടതി. രണ്ടാം വ്യാപനത്തില്‍ കേന്ദ്രത്തിന് വലിയ ജാഗ്രതക്കുറവുണ്ടായി. ഒന്നാം വ്യാപനം പാഠമായി കണ്ട് കേന്ദ്രം മുന്‍കരുതലെടുത്തില്ലെന്നും ഹൈക്കോടതി വിമര്‍ശിച്ചു.

കഴിഞ്ഞ 14 മാസമായി കേന്ദ്രം ഇവിടെ എന്തു ചെയ്യുകയായിരുന്നു. രണ്ടാം വ്യാപനത്തെക്കുറിച്ച് നിങ്ങള്‍ക്ക് ബോധ്യമില്ലായിരുന്നോവെന്നും കോടതി ചോദിച്ചു. രണ്ടാം തരംഗത്തിന്റെ വ്യാപനത്തെക്കുറിച്ചുള്ള വിദഗ്ധരുടെ അഭിപ്രായം സര്‍ക്കാര്‍ ഗൗരവത്തോടെ കണ്ടില്ല. സര്‍ക്കാര്‍ അനാസ്ഥയ്ക്ക് ജനം വലിയ വില നല്‍കേണ്ടി വരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.

രാജ്യത്തെ കൊവിഡ് ചികിത്സ, ഓക്‌സിജന്‍ ലഭ്യതക്കുറവ് എന്നിവ സംബന്ധിച്ച് സ്വമേധയാ കേസെടുത്താണ് കോടതിയുടെ വിമര്‍ശനം. കോവിന്‍ സൈറ്റിലുണ്ടായ തകരാറുകളെ സംബന്ധിച്ച പരാതികള്‍ വെള്ളിയാഴ്ച പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News