പട്ടുപാവാടയിൽ മഡോണ സെബാസ്റ്റ്യൻ; ഗ്ലാമർ ഫോട്ടോഷൂട്ട്

കൊച്ചി:നടി മഡോണ സെബാസ്റ്റ്യന്റെ ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇൻസ്റ്റഗ്രാമിൽ വൈറൽ. രാഹുൽ രാജ് ആണ് ഫോട്ടോഗ്രാഫർ. ഓണം സ്പെഷൽ കോസ്റ്റ്യൂമിൽ അതിസുന്ദരിയായി താരം പ്രത്യക്ഷപ്പെടുന്നു.

തെന്നിന്ത്യയിലെ തിരക്കേറിയ യുവനടിമാരിൽ ഒരാളാണ് മഡോണ. സിനിമയിലെത്തി 5 വര്‍ഷങ്ങള്‍ക്കകം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ സിനിമകളുടെ ഭാഗമായി താരം. ആദ്യ ചിത്രമായ പ്രേമത്തിന് ശേഷം കാതലും കടന്ത് പോകും, കിങ് ലയർ, കാവൻ, പാ പാണ്ടി, ജുംഗ, ഇബ്‍ലിസ്, ബ്രദേഴ്സ് ഡേ, വൈറസ്, വാനം കൊട്ടട്ടം എന്നീ സിനിമകളിൽ നായികയായി എത്തി.

madonna-3

പ്രേമം തെലുങ്ക് പതിപ്പിലും മഡോണ അഭിനയിച്ചു. പൃഥ്വിരാജ് നായകനായെത്തിയ ബ്രദേഴ്സ് ഡേ ആണ് താരം അഭിനയിച്ച് ഒടുവിൽ പുറത്തിറങ്ങിയ മലയാളം ചിത്രം.

കഴിഞ്ഞ വർഷം കന്നഡയിലും മഡോണ അരങ്ങേറ്റം നടത്തി. കൊട്ടിഗൊബ്ബ 3 ആണ് കന്നഡയിൽ മഡോണ അഭിനയിച്ച ചിത്രം. കൊമ്പു വച്ച സിങ്കമേടാ എന്ന സിനിമയാണ് ഈ വർഷം മഡോണയുടേതായി തിയറ്ററുകളിലെത്തിയത്. ടൊവിനോ തോമസ് നായകനാകുന്ന ഐഡന്റിറ്റിയാണ് നടിയുടെ ഏറ്റവും പുതിയ പ്രോജക്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News