സോഷ്യൽ മീഡിയയിൽ ട്രോൾ മഴ; മറഡോണയ്ക്ക് പകരം മഡോണയ്ക്ക് ആദരാഞ്ജലികള്‍

ഫുട്ബോൾ ദൈവം ഡീഗോ മറഡോണയുടെ മരണത്തിന് പിന്നാലെ മലയാളി നടി മഡോണ സെബാസ്റ്റ്യന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ ആദരാഞ്ജലികളും ട്രോളുകളും. മറഡോണയുടെ മരണത്തിന് പിന്നാലെ മഡോണയുടെ പേജില്‍ ആദരാഞ്ജലികള്‍ എന്ന് കമന്റ് വരികയായിരുന്നു.

എണ്ണമറ്റ ഈ കമന്റുകൾ ചര്‍ച്ചയാവുകയും ട്രോളുകള്‍ നിറയുകയുമായിരുന്നു. വാട്‌സ്ആപ്പ് സ്റ്റാറ്റസുകളായി മഡോണയുടെ ഫോട്ടോ ഷെയര്‍ ചെയ്ത ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഈ ക്രൂരമായ തമാശയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധവും ശക്തമാകുന്നുണ്ട്.

മറഡോണ ശസ്ത്രക്രിയക്ക് ശേഷം ആരോഗ്യം വീണ്ടെടുത്തു വരികെയാണ് മറഡോണയുടെ അപ്രതീക്ഷിത വിയോഗവാര്‍ത്തയും എത്തിയത്. അടിയന്തര മസ്തിഷ്‌ക ശസ്ത്രക്രിയയ്ക്ക് ശേഷം നവംബര്‍ 11- നാണ് മറഡോണ ആശുപത്രി വിട്ടത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News