ഉറങ്ങിക്കിടന്ന അച്ഛനും രണ്ട് മക്കളും ‘വിഷപ്രാണി’യുടെ കടിയേറ്റ് മരിച്ചു, അന്വേഷണമാരംഭിച്ച് പോലീസ്

ഭോപ്പാൽ:വിഷ പ്രാണി കടിച്ച്‌ ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചു. അച്ഛനും രണ്ട് മക്കളുമാണ് മരിച്ചത്. മധ്യപ്രദേശിലെ ഷാദോള്‍ ജില്ലയിലെ കോത്തി താല്‍ ഗ്രാമത്തിലാണ് സംഭവം.

ലാല പാലിയ (35),അഞ്ചു വയസ്സുകാരന്‍ മകന്‍ സഞ്ജയ്, മൂന്നു വയസ്സുള്ള മകള്‍ സാഷി എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാത്രി ഉറങ്ങാന്‍ കിടന്നതായിരുന്നു ഇവര്‍. ഉറക്കത്തിനിടെ ഞെട്ടിയുണര്‍ന്ന ലാല ശരീരം വേദനിക്കുന്നതായി പറഞ്ഞു.

ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പുലര്‍ച്ചെ മരിച്ചു.വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടികളും മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.വിഷമുള്ള ഏതോ ജീവിയുടെ കടിയേറ്റതാണ് മരണ കാരണമെന്ന് പോസ്റ്റ് മോര്‍ട്ടത്തില്‍ പറയുന്നതെന്ന് ജാത്പൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ സുദീപ് സോണി പറഞ്ഞു.

സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. അന്വേഷണം ആരംഭിച്ചതായും പൊലീസ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News