26 C
Kottayam
Saturday, June 6, 2026

കാലം കഴിഞ്ഞു; ഇനി ജയിലില്‍ പോവുകയാണ് വേണ്ടത്; തഞ്ചം നോക്കി ഇനി വന്നാല്‍ അര്‍ജുന്‍ ആയങ്കിയെയും ആകാശ് തില്ലങ്കേരിയെയും ജനം നേരിടുമെന്ന് എംവി ജയരാജന്‍

Must read

കണ്ണൂര്‍: സ്വര്‍ണ കടത്ത് – ബ്‌ളേഡ് മാഫിയ സംഘങ്ങളായ ആകാശ് തില്ലങ്കേരിയും അര്‍ജുന്‍ ആയങ്കിയുമൊക്കെ ഇനിയും പുറത്തുവന്നാല്‍ ജനം നേരിട്ടുമെന്ന് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ പറഞ്ഞു. കണ്ണൂര്‍ പാറക്കണ്ടിയിലെ സി.പി.എം ഓഫിസില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അവരുടെയെല്ലാം കാലം കഴിഞ്ഞു. ഇനി ജയിലില്‍ പോവുകയാണ് വേണ്ടത്. വേറെയെവിടെയാ അവര്‍ പോകേണ്ടതെന്നും എം.വി ജയരാജന്‍ ചോദിച്ചു. ബ്‌ളേഡ് മാഫിയ സംഘത്തിന്റെ കാലം കഴിഞ്ഞു. ഇനി ആരെങ്കിലും ഒരു തഞ്ചം നോക്കി വരാന്‍ ശ്രമിച്ചാല്‍ ജനം വിടില്ല. അര്‍ജുന്‍ ആയങ്കിയായാലും ആകാശ് തില്ലങ്കേരി യായാലും ശരി അവര്‍ക്കൊന്നും ഇനി ഭാവിയില്ല. കര്‍ശനമായ നടപടി ജനം സ്വീകരിക്കും.

പൊലിസ് നിയമനടപടിയും സ്വീകരിക്കും. കോണ്‍ഗ്രസില്‍ അഞ്ച് പേരാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി. എന്നാല്‍ എല്‍.ഡി.എഫില്‍ അങ്ങനെയല്ല. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ മുന്നണിയും പാര്‍ട്ടിയും സ്വീകരിക്കും. ഏറ്റവും മിടുക്കനായ ആളെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കുമെന്നും അത് ആ സമയത്ത് പാര്‍ട്ടിയും മുന്നണിയും സ്വീകരിക്കുമെന്നും എം.വി ജയരാജന്‍ പറഞ്ഞു.

- Advertisement -

- Advertisement -

യുവജനങ്ങളില്‍ പിടിമുറുക്കുന്ന ലഹരിക്കും ആക്രമത്തിനുമെതിരെ മാര്‍ച്ച് 10 മുതല്‍ 12 വരെ കണ്ണൂര്‍ ജില്ലയില്‍സി.പി.എം ബോധവല്‍ക്കരണ പദയാത്ര നടത്തുമെന്ന് എം.വി ജയരാജന്‍ പറഞ്ഞു.. വൈകിട്ട് അഞ്ച് മണിക്ക് 236 കേന്ദ്രങ്ങളില്‍ ഒരു ലോക്കലില്‍ നിന്നും മറ്റൊരു ലോക്കലിലേക്കാണ് പദയാത്ര നടത്തുന്നത്. ലഹരിക്കെതിരെ പ്‌ളക്കാര്‍ഡുകള്‍ പിടിച്ചു വിദ്യാര്‍ത്ഥികളും യുവജനങ്ങളും ബഹുജനങ്ങളും പദയാത്രയില്‍ പങ്കെടുക്കും.

പരിപാടിയുടെ ഭാഗമായി ലഹരിക്കെതിരെ ബോധവല്‍ക്കരണ സെമിനാറുകള്‍ നടത്തുമെന്നും ജയരാജന്‍ പറഞ്ഞു. ലഹരി തടയാന്‍ എക്‌സൈസ് – പൊലിസ് വകുപ്പുകള്‍ക്ക് മാത്രം കഴിയില്ല. അവര്‍ നടപടിയെടുക്കുന്നുണ്ടെങ്കിലും അവരെ കൊണ്ടു മാത്രം കഴിയില്ല ലഹരിക്കടിമയായാല്‍ ആ കുട്ടി മാത്രമല്ല കുടുംബവും നശിക്കുമെന്നും എം. വിജയരാജന്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഡൽഹി ഹോട്ടൽ തീപിടിത്തം: കാരണം പാചകക്കാരന്റെ അനാസ്ഥയെന്ന് കണ്ടെത്തൽ, പ്രതി അറസ്റ്റിൽ; കെട്ടിടം പ്രവർത്തിച്ചത് നിയമം ലംഘിച്ച്

ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിൽ വിദേശ പൗരന്മാർ ഉൾപ്പെടെ 21 പേരുടെ ദയനീയ മരണത്തിന് കാരണമായ വൻ തീപ്പിടിത്തത്തിന് കാരണം ഹോട്ടലിലെ പ്രധാന പാചകക്കാരന്റെ കടുത്ത അനാസ്ഥയെന്ന് ഔദ്യോഗിക കണ്ടെത്തൽ. ഈ നിർണായക കണ്ടെത്തലിന്...

നടൻ സലിം കുമാർ ആശുപത്രിയിൽ; വെന്റിലേറ്ററിലെന്ന് റിപ്പോർട്ടുകൾ

കൊച്ചി∙ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള നടൻ വെന്റിലേറ്ററിലാണെന്നാണു വിവരം. ഡോക്ടർമാരുടെ വിദഗ്ധസംഘം പരിശോധന നടത്തുകയാണ്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറച്ചുവർഷങ്ങളായി സലിം...

യുപി പോലീസിന് കൂറ് ഭരണഘടനയോടല്ല, രാഷ്ട്രീയ നേതൃത്വത്തോട്; രൂക്ഷ വിമർശനവുമായി അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: ഉത്തർപ്രദേശ് പോലീസിനെതിരെ രൂക്ഷ വിമർശനമുയർത്തി അലഹബാദ് ഹൈക്കോടതി. യുപിയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് ഭരണഘടനയോടല്ല കൂറെന്നും രാഷ്ട്രീയ മേലാളന്മാരെ തൃപ്തിപ്പെടുത്താൻ വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അലഹബാദ് ഹൈക്കോടതി പറഞ്ഞു. ഉത്തർപ്രദേശിലെ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഫ്യൂഡൽ ചിന്താഗതി,...

ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു

ഇരിട്ടി/മൈസൂരു: കുടകിലെ തിത്തിമത്തിക്കടുത്തുള്ള കൊണനകട്ടെ ഗ്രാമത്തിലെ കാപ്പിത്തോട്ടത്തിൽ ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു. മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥൻ അന്നലമട സുനിൽ അച്ചയ്യയുടെ ഭാര്യ സന്ധ്യ അച്ചയ്യയാണ് (51) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ...

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

Popular this week