തിരുവനന്തപുരം: അർജുൻ ആയങ്കിക്ക് എതിരെ ഡി വൈ എഫ് ഐ രംഗത്ത് എത്തിയതിൽ പ്രതികരിച്ച് കണ്ണൂർ സി പി എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ. ക്വട്ടേഷൻ സംഘത്തിന് എതിരാണ് സി പി എം. പി ജയരാജന്റേത് പാർട്ടി നിലപാടാണ്.
പാർട്ടിയുടെ ഈ നിലപാട് തന്നെയാണ് പി ജയരാജന് ഉള്ളതെന്നും എം വി ജയരാജൻ രാജൻ പ്രതികരിച്ചു. മറ്റുള്ള പാർട്ടി നേതാക്കളെ ഇകഴ്ത്തുകയും പി ജയരാജനെ പുകഴ്ത്തി സംസാരിക്കുകയും ചെയ്യുന്നു എന്നതിന് എതിരെയും എം വി ജയരാജന്റെ പ്രതികരണം ഉണ്ടായി.
സമൂഹ മാധ്യമങ്ങളിലൂടെ സ്വീകാര്യത ലഭിക്കാൻ വേണ്ടിയാണ് പി ജയരാജന് ഒപ്പമുള്ള ഫോട്ടോയെടുത്ത് പ്രചരിപ്പിക്കുന്നത്. എന്നാൽ, ഇരുവരെയും പി ജയരാജൻ തളളി പറഞ്ഞതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസമാണ് ഡി വൈ എഫ് ഐയ്ക്ക് എതിരെ അർജുൻ ആയങ്കി മുന്നറിയിപ്പ് നൽകി ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടത്. വിചാരണ ചെയ്യാൻ ഇടയാക്കുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുമ്പോൾ താൻ പ്രതികരിക്കാൻ നിർബന്ധിതൻ ആയേക്കും. രാഷ്ട്രീയ സംഘർഷങ്ങൾക്ക് ഉത്തരവാദിത്വം പറയേണ്ടി വരും എന്നായിരുന്നു അർജുൻ ആയങ്കി മുന്നറിയിപ്പ് നൽകിയിരുന്നത്.
അനാവശ്യ കാര്യങ്ങൾക്ക് തന്നെ ഉപദ്രവിക്കാതിരിക്കണം. അത് ആർക്കും തന്നെ ഗുണം ചെയ്യില്ല എന്നും തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ അർജുൻ ആയങ്കി വ്യക്തമാക്കിയിരുന്നു.അര്‍ജുന്‍ ആയങ്കിയുടെ മുന്നറിയിപ്പ് : –
‘ഒരു ജില്ലാ നേതാവ് ചാനലുകാര്‍ക്ക് വാര്‍ത്തകള്‍ ചോര്‍ത്തിക്കൊടുക്കുന്നു എന്നതുമായി ബന്ധപ്പെട്ട ഒരു പോസ്റ്റില്‍ ആ ജില്ലാ നേതാവിനെ മെന്‍ഷന്‍ ചെയ്തു എന്നതിന്റെ അടിസ്ഥാനത്തില്‍ ആണ് സംഘടന എനിക്കെതിരെ പരാതി കൊടുത്തിട്ടുള്ളത്. പോസ്റ്റിട്ടയാള്‍ ഞാനല്ല, മെന്‍ഷന്‍ ചെയ്തു എന്നത് ഒഫന്‍സുമല്ല, എങ്കിലും മനഃപൂര്‍വ്വം എന്നെയും ഇതിലേക്ക് വലിച്ചിഴച്ച് മറ്റൊരു ദിശയിലേക്ക് വിഷയം കൊണ്ടെത്തിക്കുന്ന പ്രവണത ശരിയല്ല.
അങ്ങനെ വീണ്ടും വീണ്ടും എന്നെ പൊതുമധ്യത്തിലേക്ക് കൊണ്ടുവന്ന് വിചാരണ ചെയ്യാനിടയാക്കുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുമ്പോള്‍ പ്രതികരിക്കാന്‍ ഞാനും നിര്‍ബന്ധിതനായേക്കും. അപ്പോഴുണ്ടായേക്കാവുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് ഉത്തരവാദിത്വം പറയേണ്ടുന്നത് ഇതിന് തുടക്കമിട്ടവരാണ്. നിങ്ങള്‍ക്ക് വിദ്വേഷമുണ്ടാവാം, അയിത്തം കല്പിച്ച തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും ഉണ്ടാവാം.