KeralaNews

ഇന്നത്തെ സാഹചര്യത്തില്‍ ടാക്‌സിയോ കാറോ ഉപയോഗിക്കുന്നതിനെക്കാള്‍ ലാഭം ഹെലികോപ്ടര്‍; എം.ടി രമേശ്

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് ഹെലികോപ്ടര്‍ ഏര്‍പ്പെടുത്തിയ പാര്‍ട്ടി തീരുമാനത്തില്‍ പ്രതികരണവുമായി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ് രംഗത്ത്.

ഇന്നത്തെ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ടാക്സിയോ കാറോ ഉപയോഗിക്കുന്നതിനേക്കാള്‍ എത്രയോ ലാഭകരമാണ് ഹെലികോപ്ടര്‍ ഉപയോഗിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പില്‍ ബിജെപി പൊതുവെ ഹെലികോപ്ടര്‍ വാടകയ്ക്ക് എടുക്കാറുണ്ടെന്നും അത് പാര്‍ട്ടിയുടെ ഫണ്ട് ഉപയോഗിച്ച് കൊണ്ട് സ്വന്തം നിലയ്ക്ക് എടുത്തതാണെന്നും എം.ടി രമേശ് വ്യക്തമാക്കി.

ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് മുഖ്യമന്ത്രി ഹെലികോപ്ടര്‍ വാടയ്‌ക്കെടുത്തതിനെയാണ് വിമര്‍ശിച്ചതെന്നും സി.പി.ഐ.എം ഹെലികോപ്ടര്‍ ഉപയോഗിച്ച് പ്രചാരണം നടത്തുന്നതിനെ ഞങ്ങള്‍ വിമര്‍ശിക്കാറില്ലെന്നും എം.ടി രമേശ് കൂട്ടിചേര്‍ത്തു.

രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കുന്നതിനാല്‍ പ്രചാരണങ്ങള്‍ക്ക് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് പാര്‍ട്ടി ഹെലികോപ്ടര്‍ സൗകര്യം ഏര്‍പ്പെടുത്തുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button