ബിഗ് ബോസ് പ്രേക്ഷകരെ പൊട്ടരാക്കുകയാണ്; ലൈവിൽ വന്ന് ഏഞ്ചലിന്റെ തുറന്ന് പറച്ചിൽ !

കൊച്ചി:ബിഗ് ബോസ്’ മലയാളത്തിന്റെ മൂന്നാം സീസണിൽ സോഷ്യൽ മീഡിയ ഏറെ ചർച്ച ചെയ്ത മത്സരാർത്ഥി ആയിരുന്നു ഏഞ്ചൽ തോമസ്. ഇപ്പോഴിതാ ഏഞ്ചലിന്റെ ഒരു ലൈവ് വൈറൽ ആകുകയാണ്. ഇൻസ്റ്റയിലൂടെ പുറത്തുവിട്ട ലൈവിൽ താനും അഡോണിയും തമ്മിൽ ലവ് ആയിരുന്നില്ല നല്ലൊരു സുഹൃത്താണ് അവൻ എന്ന് ഏഞ്ചൽ പറയുന്നുണ്ട്.

നിലവിൽ തനിക്ക് ഒരു ലവർ ഉണ്ടെന്നും, അഡോണിക്കും അഫെയർ ഉള്ള ആളാണ് എന്നും ഏഞ്ചൽ വ്യക്തമാക്കി. അവിടെ സംഭവിച്ചത് എന്താണെന്ന് വ്യക്തമായി കാണിക്കാതെ പല പല ക്ലിപ്പുകൾ ആണ് വീഡിയോയിൽ ഉൾപ്പെടുത്തിയത് .

മുൻപ് സംസാരിച്ച വീഡിയോയിൽ നിന്നുള്ള ശബ്ദവും ഉൾപ്പെടുത്തിയിട്ടുണ്ട് എന്നും ഏഞ്ചൽ പറയുന്നു. താൻ പറ എന്ന് പറഞ്ഞത് ഉമ്മ ആയിരുന്നില്ല അവന്റെ ലവറിന്റെ പേര് ആയിരുന്നതായും ലൈവിലൂടെ ഏഞ്ചൽ പറയുന്നു. അവനോട് താ എന്ന് പറഞ്ഞത് പ്രോമിസ് ആയിരുന്നതായും, ഹെഡും ടെയിലും ഇടാതെ ചാനൽ പലപ്പോഴും തെറ്റിദ്ധരിക്കപ്പെടുന്ന ഭാഗങ്ങൾ മാത്രമാണ് പ്രക്ഷേപണം ചെയ്തതെന്നും ഏഞ്ചൽ ആരോപിക്കുന്നു. മണികുട്ടനെക്കുറിച്ചു പറഞ്ഞത്, വെറുതെ താൻ ജോക്ക് പറഞ്ഞതാണ് അല്ലാതെ മറ്റൊന്നിനും വേണ്ടി പറഞ്ഞതല്ല. ഞാൻ അന്നും ഇന്നും സ്നേഹിക്കുന്നത് ഒരാളെ മാത്രമാണ് എന്നും ഏഞ്ചൽ ലൈവ് വീഡിയോയിലൂടെ വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News