29.4 C
Kottayam
Saturday, June 6, 2026

80 കിലോമീറ്റര്‍ വേഗത്തിലാണ് പോവുക, മറ്റ് ട്രെയിനുകള്‍ പിടിച്ചിടണം ‘ഉയര്‍ന്ന യാത്രാനിരക്ക്,വന്ദേഭാരത് കെ റെയിലിന് ബദലാവുമെന്ന വാദം തള്ളി എം സ്വരാജ്

Must read

തിരുവനന്തപുരം: വന്ദേഭാരത് ട്രെയിന്‍ കെ റെയിലിന് ബദലാണെന്ന വാദം തള്ളി സിപിഐഎം നേതാവ് എം സ്വരാജ്. കേരളത്തിനൊരു സമ്മാനമാണെന്ന വാദത്തില്‍ കഴമ്പില്ലെന്നും അദ്ദേഹം പറഞ്ഞു. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോടാണ് സ്വരാജിന്റെ പ്രതികരണം. യാത്രക്കാര്‍ക്ക് വന്ദേഭാരത് സേവനം ആശ്വാസമാണ്.

ഒമ്പത് വര്‍ഷത്തിനിടെ ആദ്യമായാണ് ഒരു ട്രെയിന്‍ കേരളത്തിന് ലഭിക്കുന്നത്. പക്ഷെ മറ്റെല്ലാ സംസ്ഥാനങ്ങള്‍ക്കും ഇത് അനുവദിച്ചിട്ടുണ്ട്. അത് കൊണ്ട് തന്നെ ഇത് കേരളത്തിനൊരു സമ്മാനമാണെന്ന വാദത്തില്‍ കഴമ്പില്ലെന്നും സ്വരാജ് പറഞ്ഞു.

വന്ദേഭാരത് ട്രെയിന്‍ കെ റെയിലിന് ബദലാണെന്ന വാദം തള്ളിയ സ്വരാജ് എന്ത് കൊണ്ടെന്നും വിശദീകരിച്ചു. റിപ്പോര്‍ട്ടുകള്‍ പ്രകാരം മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗതയിലാണ് ഈ ട്രെയിന്‍ സഞ്ചരിക്കുക. ഈ ട്രെയിന്‍ കടന്നുപോവുന്നതിന് വേണ്ടി മറ്റുള്ള ട്രെയിന്‍ പിടിച്ചിടണം. അതിനര്‍ത്ഥം മറ്റ് ട്രെയിനുകളിലെ യാത്രക്കാര്‍ സമയനഷ്ടം സഹിക്കണമെന്നാണെന്നും സ്വരാജ് പറഞ്ഞു.

അതേ സമയം കേരളത്തിന് അനുവദിച്ച വന്ദേഭാരത് ട്രെയിനില്‍ യാത്രക്കാരുണ്ടെങ്കില്‍ 16 കോച്ച് തുടരും. അല്ലെങ്കില്‍ എട്ട് കോച്ചുകളുള്ള രണ്ട് ട്രെയിനാക്കി മാറ്റാനാണ് നീക്കം. കേരളത്തിന് ശുപാര്‍ശ ചെയ്തിരുന്നത് 8 കോച്ചുള്ള വന്ദേഭാരത് ആയിരുന്നു. എന്നാല്‍ വന്ദേഭാരതിന്റെ ഉദ്ഘാടനം നേരത്തേ നടത്താന്‍ നിശ്ചയിച്ചതിനാലാണ് 16 കോച്ചുകളുള്ള ട്രെയിന്‍ അനുവദിച്ചത്.

- Advertisement -

എട്ട് കോച്ചുളള രണ്ട് ട്രെയിനാക്കി മാറ്റിയാല്‍ രണ്ടാമത്തെ റേക്ക് കേരളത്തിനു തന്നെ ലഭിക്കുമോ എന്നുളളത് വ്യക്തമല്ല. അടുത്തതായി ദക്ഷിണ റെയില്‍വേയില്‍ വന്ദേഭാരത് ഓടിക്കാന്‍ സാധ്യത തിരുനെല്‍വേലി-ചെന്നൈ റൂട്ടാണ്. കേരളത്തില്‍നിന്നു സാധ്യതയുള്ള 2 റൂട്ടുകളും കര്‍ണാടകയിലേക്കുള്ളതാണ് (എറണാകുളം-മംഗളൂരു, എറണാകുളം-ബെംഗളൂരു). എന്നാല്‍ കര്‍ണാടകയില്‍ തിരഞ്ഞെടുപ്പു പെരുമാറ്റം ചട്ടം നിലനില്‍ക്കുന്നതിനാല്‍ ഇത് ഉടന്‍ നടക്കില്ലെന്നാണ് ലഭിക്കുന്ന വിവരം.

- Advertisement -

വന്ദേഭാരത് കാസര്‍കോട്, മംഗളൂരു എന്നിവിടങ്ങളിലേക്കു നീട്ടണമെന്ന് ആവശ്യം ഉയരുന്നുണ്ട്. എന്നാല്‍ ട്രാക്കിലെ വേഗം കൂട്ടാതെ ഇതിനു കഴിയില്ലെന്നാണു റെയില്‍വേയുടെ നിലപാട്. അനുമതി ലഭിച്ചാല്‍ കേരളത്തില്‍ തന്നെ മറ്റ് ഏതെങ്കിലും റൂട്ടില്‍ രണ്ടാം വന്ദേ ഭാരത് ഓടാന്‍ സാധ്യതയുണ്ട്.

വന്ദേഭാരത് എക്‌സ്പ്രസ് ഓടിക്കുന്നതിന് മുന്നോടിയായുളള ട്രാക്ക് പരിശോധന പൂര്‍ത്തിയായി. ഈ മാസം 22ന് ട്രയല്‍ റണ്‍ നടത്തുമെന്നാണ് ലഭിക്കുന്ന വിവരം. വന്ദേഭാരത് ട്രെയിനിലെ ചെയര്‍ കാറില്‍ യാത്ര ചെയ്യാന്‍ 900 രൂപക്ക് അടുത്തായിരിക്കും ചാര്‍ജ്. എക്‌സിക്യൂട്ടീവ് കോച്ചിന്റെ ടിക്കറ്റ് നിരക്ക് 2000 രൂപയും ആകുമെന്നാണ് സൂചന.

വന്ദേഭാരത് എക്‌സ്പ്രസ് സര്‍വീസ് ആരംഭിക്കുമ്പോള്‍ മണിക്കൂറില്‍ കുറഞ്ഞത് 110 കിലോമീറ്ററെങ്കിലും ശരാശരി വേഗം ലഭിക്കണമെന്നാണു റെയില്‍വേ ബോര്‍ഡ് നിര്‍ദേശിച്ചിരിക്കുന്നത്. നിലവില്‍ ഷൊര്‍ണൂര്‍-മംഗലാപുരം സെക്ഷനില്‍ മാത്രമാണ് 110 കിലോമീറ്റര്‍ വേഗം സാധ്യമാകുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സംഗീതസംവിധായകനും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി

കൊച്ചി: സംഗീതസംവിധായകനും ഗാനരചയിതാവും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി. ശ്രീജ വിജയനാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹിതനായ വിവരം സോഷ്യൽ മീഡിയയിലൂടെ ആനന്ദ് തന്നെയാണ് ആരാധകരെ അറിയിച്ചത്....

വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

മണലൂർ: ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. വീടുപണിയുടെ...

അഭിജിത് ദീപ്കെ ഡൽഹിയിൽ; സിജെപി പ്രതിഷേധത്തിന് പോലീസിന്റെ അനുമതി;പുസ്തകവും ഇന്ത്യൻ ത്രിവർണ്ണ പതാകയുമായി വരാൻ നിർദേശം

ന്യൂഡൽഹി: രാജ്യത്തെ പിടിച്ചുലച്ച പരീക്ഷാവിവാദങ്ങളിലും സുതാര്യതയില്ലായ്മയിലും പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെ തലസ്ഥാനത്ത് പുതിയ സമരമുഖം തുറക്കുകയാണ് കോക്രോച്ച് ജനതാ പാർട്ടി (CJP). പാർട്ടിയുടെ ചരിത്രത്തിലെ ആദ്യത്തെ വലിയ പരസ്യപ്രതിഷേധത്തിനാണ് ജന്തർ മന്ദർ...

വിശ്വനാഥൻ ആനന്ദിനും ലോക ചാംപ്യൻ ഡി. ഗുകേഷിനും ഇല്ലാത്ത നേട്ടം; നോർവെ ചെസിൽ ആർ. പ്രഗ്നാനന്ദയ്ക്ക് ചരിത്ര വിജയം,വിൻസെന്റ് കെയ്മറെ തോൽപിച്ച് ഒന്നാം സ്ഥാനത്ത്

ഓസ്‍ലോ:നോർവെ ചെസ് ചാംപ്യൻഷിപ്പില്‍ ചരിത്ര വിജയവുമായി ഇന്ത്യൻ താരം ആർ‍. പ്രഗ്നാനന്ദ. നോർവെ ചെസ് കിരീടം വിജയിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് തമിഴ്നാട്ടുകാരനായ പ്രഗ്നാനന്ദ. ജർമനിയുടെ വിന്‍സന്റ് കെയ്മറെ തോൽപിച്ചാണ് 20 വയസ്സുകാരൻ...

വിദ്യാർഥികൾക്ക് ട്രാൻസ്‌പോർട്ട് ബസിൽ സൗജന്യയാത്ര; കർണാടകത്തിൽ ഉത്തരവിറങ്ങി

ബെംഗളൂരു: കർണാടകത്തിലെ കോൺഗ്രസ് സർക്കാരിന്റെ പുതിയ ജനപ്രിയപദ്ധതിക്ക് തുടക്കം. സംസ്ഥാനത്തെ എല്ലാ വിദ്യാർഥികൾക്കും സർക്കാർ ബസുകളിൽ യാത്ര സൗജന്യമാക്കുന്നതിനുള്ള വിജ്ഞാപനമിറക്കി. സ്ത്രീകൾക്ക് സൗജന്യയാത്ര ലഭ്യമാക്കുന്ന ശക്തി പദ്ധതി പ്രകാരം വിദ്യാർഥിനികൾക്ക് നിലവിൽ ബസുകളിൽ...

Popular this week