തലമൊട്ടയടിക്കാനൊരുങ്ങി ഇ.എം അഗസ്തി; ഉടുമ്പന്‍ചോലയില്‍ എം.എം മണിക്ക് വന്‍ വിജയം

ഇടുക്കി: ഉടുമ്പന്‍ചോലയില്‍ മന്ത്രി എം.എം. മണിയോട് ഇരുപതിനായിരത്തിലേറെ വോട്ടിനു പിന്നിലായ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഇ.എം. അഗസ്തി തോല്‍വി സമ്മതിച്ചു. തോല്‍വി സമ്മതിച്ചു എന്നു മാത്രമല്ല, ഇരുപതിനായിരത്തിലേറെ വോട്ടിനു തോറ്റാല്‍ തല മൊട്ടയടിക്കുമെന്ന് 24 ന്യൂസ് എഡിറ്റര്‍ ശ്രീകണ്ഠന്‍നായരോട് പന്തയം വച്ചത് പാലിക്കുമെന്നും അഗസ്തി ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.

അതേസമയം ഇ.എം. അഗസ്തി നല്ല മല്‍സരമാണ് കാഴ്ച വെച്ചതെന്നും മണ്ഡലത്തിലെ പൊതു സ്ഥിതി മാത്രമാണ് വോട്ടിംഗില്‍ പ്രതിഫലിച്ചതെന്നും എം.എം മണി ഫേസ്ബുക്കില്‍ കുറിച്ചു.

ഇ.എം. അഗസ്തിയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം

എം.എം മണിക്ക് അഭിവാദ്യങ്ങള്‍. തല കുനിച്ച് ജനവിധി മാനിക്കുന്നു. ശ്രീകണ്ഠന്‍ നായര്‍ വെല്ലുവിളി ഏറ്റെടുത്തില്ലെങ്കിലും ഞാന്‍ പറഞ്ഞ വാക്ക് പാലിക്കുന്നു. നാളെ തല മൊട്ടയടിക്കും. സ്ഥലവും സമയവും പിന്നീട് അറിയിക്കും. തിരഞ്ഞെടുപ്പ് വിലയിരുത്തല്‍ പിന്നീട് അറിയിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News