ഉടുമ്പന്‍ചോലയില്‍ എം. എം മണി 1200 വോട്ടുകള്‍ക്ക് മുന്നില്‍

ഇടുക്കി: ഉടുമ്പന്‍ചോലയില്‍ എല്‍.ഡി.എഫിന്റെ എം. എം മണി മുന്നില്‍. 1200 വോട്ടുകള്‍ക്കാണ് എം.എം മണി മുന്നിട്ട് നില്‍ക്കുന്നത്. യുഡിഎഫിന്റെ ഇ. എം അഗസ്തിയാണ് തൊട്ടുപിന്നില്‍. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി സന്തോഷ് മാധവനാണ് മത്സരരംഗത്തുള്ളത്. ഇടുക്കിയില്‍ ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് ഉടുമ്പന്‍ചോല.

പാലക്കാട് മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി ഇ. ശ്രീധരനാണ് മുന്നിട്ടു നില്‍ക്കുന്നത്. 1425 വോട്ടിന്റെ ലീഡാണ് നേടിയിരിക്കുന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലാണ് തൊട്ടു പിന്നിലായുള്ളത്.

ധര്‍മടത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ മികച്ച മുന്നേറ്റം കാഴ്ച വയ്ക്കുന്നു. യു.ഡി.എഫിന്റെ സി. രഘുനാഥനെ പിന്നിലാക്കിയാണ് പിണറായി വിജയന്‍ മേല്‍ക്കൈ നേടുന്നത്. ബിജെപിയുടെ സി.കെ പത്മനാഭന്‍ ഏറെ പിന്നിലാണ്. തവനൂരില്‍ കെ.ടി ജലീലിന് ലീഡ്. 26 വോട്ടുകള്‍ക്കാണ് അദ്ദേഹം മുന്നില്‍ നില്‍ക്കുന്നത്. തപാല്‍ വോട്ടുകള്‍ എണ്ണിക്കൊണ്ടിരിക്കെയാണ് നേട്ടം. നിലമ്പൂരില്‍ എല്‍ഡിഎഫിന്റെ പി വി അന്‍വറും മുന്നിലാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News