KeralaNews

കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നിരസിക്കുന്നുവെന്ന് എം കുഞ്ഞാമൻ

തിരുവനന്തപുരം: കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നിരസിക്കുന്നുവെന്ന് എം കുഞ്ഞാമൻ. ബഹുമതികളുടെ ഭാഗമാകാൻ ആഗ്രഹിക്കുന്നില്ലെന്നും അതുകൊണ്ടാണ് അവാര്‍ഡ് നിരസിക്കുന്നതെന്നും എം കുഞ്ഞാമൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മികച്ച ആത്മകഥക്കുള്ള സാഹിത്യ അക്കാദമി അവാര്‍ഡായിരുന്നു കുഞ്ഞാമന് ലഭിച്ചത്. എതിര് എന്ന കൃതിക്കായിരുന്നു പുരസ്കാരം. ആത്മകഥ ജീവചരിത്രം വിഭാഗത്തിൽ എം കുഞ്ഞാമനും പ്രൊ. ടിജെ ജോസഫിന്‍റെ അറ്റ്‍പോകാത്ത ഓര്‍മ്മകൾ എന്ന പുസ്തകത്തിനുമായിരുന്നു പുരസ്കാരം.

കഴിഞ്ഞ ദിവസമാണ് അക്കാദമി അധ്യക്ഷൻ കെ.സച്ചിദാനന്ദന്‍ കേരള സാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചത്. രണ്ട് പേർക്കാണ് അക്കാദമിയുടെ വിശിഷ്ടാംഗത്വം ലഭിച്ചത്. കഥാകൃത്ത് വൈശാഖനും പ്രൊഫസർ കെ.പി.ശങ്കരനും. മികച്ച കവിതയ്ക്കുള്ള പുരസ്കാരം അൻവ‍ർ അലിക്കാണ്. നോവലിനുള്ള പുരസ്കാരം ഡോ. ആർ രാജശ്രീയും വിനോയ് തോമസും പങ്കിട്ടു. ചെറുകഥയ്ക്ക് ദേവദാസ് വി.എമ്മും നാടകത്തിന് പ്രദീപ് മണ്ടൂരും പുരസ്കാരം നേടി. മറ്റ് പുരസ്കാരങ്ങൾ ഇങ്ങനെ…

കവിത
അൻവർ അലി (മെഹബൂബ് എക്സ്പ്രസ്)

നോവൽ (രണ്ട് പേർക്ക്)
ഡോ. ആർ.രാജശ്രീ (കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കഥ)
വിനോയ് തോമസ് (പുറ്റ്)

ചെറുകഥ
ദേവദാസ് വി.എം. (വഴി കണ്ടുപിടിക്കുന്നവർ)

നാടകം
പ്രദീപ് മണ്ടൂർ (നമുക്ക് ജീവിതം പറയാം)

സാഹിത്യ വിമർശനം
എൻ.അജയകുമാർ (വാക്കിലെ നേരങ്ങൾ)

വൈജ്ഞാനിക സാഹിത്യം
ഡോ. ഗോപകുമാർ ചോലയിൽ (കാലാവസ്ഥാ വ്യതിയാനവും കേരളവും: സൂചനകളും കാരണങ്ങളും)

ജീവചരിത്രം/ആത്മകഥ
പ്രൊ. ടി.ജെ.ജോസഫ് (അറ്റുപോകാത്ത ഓർമ്മകൾ)
എം.കുഞ്ഞാമൻ (എതിര്)

യാത്രാവിവരണം
വേണു (നഗ്നരും നരഭോജികളും)

വിവർത്തനം 

അയ്മനം ജോൺ

ബാലസാഹിത്യം
രഘുനാഥ് പലേരി (അവർ മൂവരും ഒരു മഴവില്ലും)

ഹാസ സാഹിത്യം
ആൻ പാലി (അ ഫോർ അന്നാമ്മ)

സമഗ്ര സംഭാവനാ പുരസ്കാരം (ആറ് പേർക്ക്)
ഡോ: കെ.ജയകുമാർ, കടത്തനാട്ട് നാരായണൻ, ജാനമ്മ കുഞ്ഞുണ്ണി, കവിയൂർ രാജഗോപാലൻ, ഗീത കൃഷ്ണൻകുട്ടി, കെ.എ.ജയശീലൻ

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button