കോഴിക്കോട് : കൈക്കൂലി ആരോപണത്തില്‍ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്ത നടപടി രാഷ്ട്രീയ പ്രതികാരം തീര്‍ക്കാനെന്ന് എംകെ രാഘവന്‍ എംപി. ഒരു വര്‍ഷം മുമ്പുണ്ടായ കേസ് ഇപ്പോൾ പൊടിതട്ടിയെടുക്കുന്നത് തദ്ദേശ തെരെഞ്ഞെടുപ്പിന് മുമ്പ് ജിലന്‍സിനെ ഉപയോഗിച്ച് തേജോവധം ചെയ്യാനുള്ള ശ്രമമാണെന്നും എംകെ രാഘവന്‍ പറഞ്ഞു.
ലോക്സഭാ തെരെഞ്ഞെടുപ്പ് സമയത്താണ് ചാനല്‍ ഒളിക്യമറാ വിവാദത്തെത്തുടര്‍ന്ന് എംകെ രാഘവനെതിരെ ആരോപണമുയര്‍ന്നത്. അന്ന് അന്വേഷിച്ച് കഴമ്പില്ലെന്ന കണ്ട ശേഷം ഇപ്പോള്‍ വീണ്ടും തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ യുഡിഎഫിനെ അപമാനിക്കാനുള്ള ശ്രമമാണിതെന്നും യുഡിഎഫ് നേതാക്കള്‍ കോഴിക്കോട്ട് പറഞ്ഞു.
പാലർലമെന്റ് തെരഞ്ഞെടുപ്പ് സമയത്ത് ഫൈവ്സ്റ്റാര്‍ ഹോട്ടല്‍ തുടങ്ങാനെന്ന പേരില്‍ ചാനല്‍ എംകെ രാഘവനെ സമീപിച്ചിരുന്നു. ഈ സന്ദര്‍ഭത്തില്‍ തെരഞ്ഞെടുപ്പ് ചിലവുകള്‍ക്കായി തനിക്ക് അഞ്ച് കോടി രൂപ വേണമെന്ന് ആവശ്യപ്പെടുന്ന ദൃശ്യങ്ങളാണ് അന്ന് ചാനല്‍ പുറത്തുവിട്ടത്. ആ തുക ഡല്‍ഹി ഓഫീസില്‍ എത്തിക്കാന്‍ ആവശ്യപ്പെട്ടുവെന്നും ദൃശ്യത്തിലുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്ന് പരാതി ലഭിക്കുകയും വിജിലന്‍സ് അന്വേഷണം സംബന്ധിച്ചുള്ള നിയമോപദേശം തേടുകയും ചെയ്തത്.