25.5 C
Kottayam
Friday, June 5, 2026

ലുലു മാളിൽ ഡ്രൈവ് ഇൻ വാക്‌സിനേഷൻ ക്യാംപ് ആരംഭിച്ചു

Must read

കൊച്ചി:കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ലുലു മാൾ ഇടപ്പള്ളി എം എ ജെ ഹോസ്പിറ്റലുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ഡ്രൈവ് ഇൻ വാക്‌സിനേഷൻ ക്യാംപ് ആരംഭിച്ചു. ഈ സൗകര്യത്തിലൂടെ ആർക്കും സ്വന്തം വാഹനത്തിൽ ലുലു മാളിലെത്തി, കാറിൽ നിന്നും പുറത്തുപോലുമിറങ്ങാതെ വാക്‌സിൻ സ്വീകരിച്ച് മടങ്ങാവുന്നതാണ്.

ലളിതമായ നടപടി ക്രമങ്ങളിലൂടെ കോവിഷീൽഡ് വാക്‌സിനേഷൻ സ്വന്തമാക്കുവാനുള്ള അവസരമാണ് ഇതിലൂടെ സന്ദർശകർക്കായൊരുങ്ങുന്നത്. ആഗസ്റ്റ് 27 വരെ നീണ്ടുനിൽക്കുന്ന ക്യാംപിൽ, രാവിലെ 11 മണി മുതൽ രാത്രി 9 മണി വരെയ്ക്കും കൊച്ചി ലുലു മാളിലെത്തുന്ന സന്ദർശകർക്ക് മൾട്ടി ലെവൽ കാർ പാർക്കിങ്ങിലെത്തി, അവിടെ പ്രത്യേകം സജ്ജീകരിച്ചിരിക്കുന്ന ബൂത്തിൽ ഗവൺമെന്റ് അംഗീകൃത തിരിച്ചറിയൽ രേഖയും, വാക്‌സിനേഷനാവശ്യമായ തുകയും നൽകിക്കഴിഞ്ഞാൽ, ആരോഗ്യപ്രവർത്തകർ സന്ദർശകരുടെ വാഹനത്തിനരികിലെത്തി വാക്‌സിനേഷൻ നടപടി പൂർത്തീകരിക്കുന്നതാണ്.

വാക്‌സിനേഷൻ സ്വീകരിച്ച് 30 മിനുറ്റ് നിരീക്ഷണത്തിൽ കഴിഞ്ഞ ശേഷം സ്വീകർത്താക്കൾക്ക് തിരികെ പോകാവുന്നതാണ്. 780 രൂപ നിരക്കിൽ ആദ്യ ഡോസ്, രണ്ടാം ഡോസ് വാക്‌സിനുകൾ ലഭ്യമാണ്.

കോവിഡ് പ്രതിരോധത്തിൽ എന്നും കർശന നിലപാട് സ്വീകരിച്ചിട്ടുള്ള ലുലു മാൾ, ഡ്രൈവ് ഇൻ വാക്‌സിൻ ക്യാംപെയിനിലൂടെ വേറിട്ട ഒരു ചുവടുവെയ്പ്പാണ് നടത്തുന്നത്. കോവിഡ് വാക്‌സിനേഷൻ സമൂഹത്തിന്റെ അത്യാവശ്യമായിരിക്കേ, കൂടുതൽ ആളുകളിലേക്ക് വളരെപ്പെട്ടെന്ന് വാക്‌സിൻ എത്തിക്കുക എന്നതാണ് ഈ ക്യാംപിലൂടെ ലുലു മാൾ ലക്ഷ്യം വെയ്ക്കുന്നത്. ഓഗസ്റ്റ് 27 വരെയായിരിക്കും ഡ്രൈവ് ഇൻ വാക്‌സിനേഷൻ സേവനം ലഭ്യമായിരിക്കുക എന്ന് ലുലു മാൾ പ്രതിനിധികൾ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week