കൊച്ചി: ലുലു മാളിൽ ലുലു ഹൈപ്പർമാർക്കറ്റിന്റെ നേതൃത്വത്തിൽ
നടന്ന ലുലു ബ്യൂട്ടി ഫെസ്റ്റിന്റെ അഞ്ചാം പതിപ്പിലെ ലുലു ബ്യൂട്ടി ക്വീനായി കൊച്ചിയിൽ താമസിക്കുന്ന ഗോവ സ്വദേശിനി റോജി രാജും
ലുലു മാൻ ഓഫ് ദി ഇയറായി എറണാകുളം തൃക്കാക്കരയിൽ നിന്നുള അഭിഷേക് പി കുമാറും തിരഞ്ഞെടുക്കപ്പെട്ടു.
ഒരു ലക്ഷം രൂപയും വിവിധ ഗിഫ്റ്റ് ഹാംബറുകളും സമ്മാനമായി ലഭിച്ചു.തിരുവനന്തപുരത്ത് നിന്നുള്ള ടീന ജോസ്, എറണാകുളത്ത് നിന്നുള റോസ്മേരി ജെയിംസ് എന്നിവർ യഥാക്രമം ലുലു ബ്യൂട്ടി ക്വീൻ ഒന്നും
രണ്ടും റണ്ണേഴ്സ് അപ്പായി, എറണാകുളത്ത് നിന്നുള്ള അഫ്ത്വാബ് ബഷീർ, തൃശ്ശൂരിൽ നിന്നുള്ള സൽമാൻ ദൗലത്ത് എന്നിവരാണ് ലലു മാൻ
ഓഫ് ദി ഇയർ റണ്ണറപ്പുകൾ, റസ്റ്റേഴ്സ് അപ്പിന് യഥാക്രമം പതിനയ്യായിരവും പതിനായിരം രൂപയുടെ വൗച്ചറുകളും ലഭിച്ചു.
വിധികർത്താക്കളായ നടൻ ഹേമന്ദ് മേനോൻ,നടി കൃഷ്ണ പ്രഭ, ഫാഷൻ ഫോട്ടോഗ്രാഫർ റെജി ഭാസ്ക്കർ എന്നിവർ
ചേർന്ന് വിജയികളെ കിരീടമണിയിച്ചു. അവസാന 20 മത്സരാർത്ഥികളുടെ ഗ്രൂമിംഗും ഫൈനൽവോയുടെ
കൊറിയോഗ്രാഫിയും നിർവഹിച്ചത് കൊറിയോഗ്രാഫർ ദാലുവാണ്.
ലുലു റീട്ടെയിൽ ജനറൽ മാനേജർ സുധീഷ് നായർ, ലുലു റീട്ടെയിൽ ബൈയിംഗ് ഹൈഡ് ദാസ് ദാമോദരൻ, മുൻ വർഷത്തെ ടൈറ്റിൽ(ജേതാക്കളായ ഐറിൻ, അഭിഷേക് ഷനോയ്, സ്പോൺസർ
പ്രതിനിധികൾ എന്നിവർ സമ്മാനദാന ചടങ്ങിൽ പങ്കെടുത്തു.
മത്സരത്തിനായി രജിസ്റ്റർ ചെയ്ത 800 ലധികം പേരിൽ നിന്ന് 300 പേരെ
(നേരിട്ടുള്ള ഓഡിഷന് വിളിച്ചു. 75 മത്സരാർത്ഥികൾക്ക് പൂർണ്ണമായ
മേക്ക് ഓവർ നൽകുകയും ചെയ്തു. ഫൈനലിസ്റ്റുകളായി
തിരഞ്ഞെടുക്കപ്പെട്ട മികച്ച 20 മത്സരാർത്ഥികളാണ് കിരീടത്തിനായി
മത്സരിച്ചത്. സ്വയം പരിചയപ്പെടുത്തൽ, റാന് വാക്ക്, ചോദ്യോത്തര
സെഷൻ എന്നിങ്ങനെ ഫൈനലിൽ മൂന്ന് റൗണ്ടുകളുണ്ടായിരുന്നു.
ബ്യൂട്ടി ഫെസ്റ്റിന്റെ ഭാഗമായി ഡിസംബർ 8 വരെ ലുലു ഹൈപ്പർമാർക്കറ്റിൽ സൗന്ദര്യ വർദ്ധക ഉൽപ്പന്നങ്ങൾക്ക് മികച്ച ഓഫറുകൾ ലഭിക്കും.