23.9 C
Kottayam
Thursday, June 4, 2026

ലൂസിഫറിന്റെ മൂന്നാം ഭാഗവും എന്റെ മനസ്സില്‍ ഉണ്ട്;മുരളി ഗോപി

Must read

കൊച്ചി:പുലിമുരുകന്‍, ലൂസിഫര്‍ തുടങ്ങിയ സിനിമകള്‍ക്ക് ശേഷം മോഹന്‍ലാലിന്റെ 100 കോടി ക്ലബ്ബില്‍ തൊട്ട സിനിമയാണ് നേര്. പിന്നീട് വന്ന മലൈക്കോട്ടൈ വാലിബന്‍ പ്രതീക്ഷിച്ച വിജയം നേടാന്‍ ആയതുമില്ല. ഇനി എല്ലാ കണ്ണുകളും ലൂസിഫര്‍ രണ്ടാം ഭാഗമായ എമ്പുരാനിലേക്കാണ്. നിലവില്‍ ഗുജറാത്ത് ഷെഡ്യൂള്‍ പുരോഗമിക്കുകയാണ്. മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവരുടെ ഭാഗങ്ങള്‍ ഇവിടെ ചിത്രീകരിക്കും. അതിനിടെ ലൂസിഫറിന്റെ രണ്ടാം ഭാഗത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് മുരളി ഗോപി.

അതൊരിക്കലും പറയാന്‍ കഴിയില്ല. ഒരു കാര്യം പറയാന്‍ കഴിയുന്നത് ഞാനിത് ഒരു മൂന്ന് പാര്‍ട്ടുള്ള സിനിമ സീരിയസ് ആയിട്ടാണ് തുടക്കത്തില്‍ തന്നെ പ്ലാന്‍ ചെയ്തത്. അപ്പോള്‍ തന്നെ അതിന്റെ രണ്ടാം ഭാഗവും മൂന്നാം ഭാഗവും എന്റെ മനസ്സില്‍ ഉണ്ട്. വളരെ മുമ്പ് പ്ലാന്‍ ചെയ്ത ഒരു കോണ്‍സെപ്റ്റ് ആണ് ലൂസിഫറിന്റേത്. അപ്പോള്‍ തന്നെ ഒരു ഡ്രാമാറ്റിക് പ്രൊഗര്‍ഷന്‍ ഉണ്ടെങ്കിലും അതിന്റെ കാലത്തിന് അനുസരിച്ചുള്ള ഒരു വിലയിരുത്തല്‍ ഉണ്ട്.

ആ ചിന്തയില്‍ നിന്നാണ് എഴുതുന്നത്. നമുക്ക് ഒരിക്കലും പറയാന്‍ കഴിയില്ല രണ്ടാം ഭാഗം ഒന്നാം ഭാഗത്തേക്കാള്‍ മുകളിലായിരിക്കുമെന്ന്. അല്ലെങ്കില്‍ അത് താഴെ പോവും പോവുമോ എന്നൊന്നും പറയാന്‍ കഴിയില്ല. മനസ്സില്‍ തോന്നുന്ന വളരെ സത്യസന്ധമായ കാര്യത്തെ മാത്രമേ ഞാന്‍ ഒരു പേപ്പറില്‍ എഴുതാറുള്ളൂ. അതില്‍ എനിക്കൊരു വിശ്വാസമുണ്ട്. അത് ജനങ്ങളാണ് തീരുമാനിക്കേണ്ടത്’,- മുരളി ഗോപി പറഞ്ഞു.

എമ്പുരാന്‍ ചിത്രീകരണം ഇനിയും ബാക്കിയാണ്. വിദേശത്ത് ചിത്രീകരിക്കേണ്ട പ്രധാന ഭാഗങ്ങള്‍ ഏറെക്കുറെ പൂര്‍ത്തിയായി.മലയാളത്തിലെ എക്കാലത്തെയും വലിയ പ്രോജക്റ്റുമായാണ് സംവിധായകന്‍ പൃഥ്വിരാജ് ഇത്തവണ എത്തുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, സർവീസുകൾ നിർത്തിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മേഖലയിൽ വൻ യുദ്ധഭീതി വിതച്ചുകൊണ്ട് അതീവ വിനാശകരമായ രീതിയിലാണ്...

ആറ് മുറികൾക്ക് പകരം പ്രവർത്തിച്ചത് 25 മുറികൾ,മെത്തകൾ വിരിച്ച് ജീവൻ കാത്ത്‌ നാട്ടുകാർ, ഡൽഹി ഹോട്ടൽ തീപ്പിടിത്തത്തിൽ കരിഞ്ഞമർന്നത് 21 ജീവിതങ്ങൾ; വെന്തുമരിച്ചതിലധികവും വിദേശികൾ

ന്യൂഡൽഹി: ഡൽഹിയിലെ ഹൗസ് റാണിയിലുള്ള ഫ്ലറിഷ് സ്റ്റേ ഹോട്ടലിലുണ്ടായ അതിഭീകരമായ തീപ്പിടിത്തത്തിൽ 21 പേരുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു. അപകടത്തിൽപ്പെട്ട് മരണപ്പെടുകയും പരിക്കേൽക്കുകയും ചെയ്തവരിൽ ഭൂരിഭാഗവും വിദേശികളാണെന്നാണ് ഏറ്റവും...

Popular this week