കൊച്ചി: വാണിജ്യ ആവശ്യത്തിനുള്ള പാചകവാതക വില വര്‍ധിപ്പിച്ചു. സിലിണ്ടറിന് 106 രൂപയാണ് കൂട്ടിയത്. കൊച്ചിയില്‍ 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് 2008.50 രൂപയായി. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല. 906.50 രൂപയാണ് നിലവിലെ വില.
ഈ വര്‍ധനയോടെ ഡല്‍ഹിയില്‍ 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 2,012 രൂപയാകും. അതേസമയം അഞ്ച് കിലോ സിലിണ്ടറിന് 27 രൂപ വര്‍ധിച്ചു. ഡല്‍ഹിയില്‍ അഞ്ച് കിലോ സിലിണ്ടറിന് 569 രൂപയാണ് വില. കൊല്‍ക്കത്തയില്‍ വാണിജ്യ ഗ്യാസ് സിലിണ്ടറിന് 105 രൂപ വര്‍ധിച്ച് 2,089 രൂപയായി. മുംബൈയില്‍ വാണിജ്യ വാതകത്തിന് 105 രൂപ കൂടി 1,962 രൂപയാകും.
ചെന്നൈയില്‍ 105 രൂപ വര്‍ധിച്ച് 19 കിലോഗ്രാം വാണിജ്യ ഗ്യാസ് സിലിണ്ടറിന്റെ വില 2,185.5 രൂപയായി. എല്‍പിജി വില വര്‍ധന ഇന്ത്യയിലെ വാണിജ്യ മേഖലയില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും