24.9 C
Kottayam
Friday, June 5, 2026

ന്യൂനപക്ഷ വര്‍ഗീയതയും ചെറുക്കണമെന്ന് സി.പി.എം; പ്രവര്‍ത്തന റിപ്പോര്‍ട്ട് പുറത്ത്

Must read

കൊച്ചി: പാര്‍ട്ടിയില്‍ നിന്നും അകന്നുപോയ ന്യൂനപക്ഷ വിഭാഗങ്ങള്‍ തിരിച്ചു വന്നിട്ടുണ്ടെന്ന് സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ വിലയിരുത്തല്‍. ന്യൂനപക്ഷ വിഭാഗത്തെ കൂടുതല്‍ ചേര്‍ത്തു നിര്‍ത്താന്‍ പ്രവര്‍ത്തകര്‍ തയാറാകണമെന്നാണ് പ്രവര്‍ത്തന റിപ്പോര്‍ട്ടിലെ പ്രധാന നിര്‍ദേശം. ഭൂരിപക്ഷ വര്‍ഗീയതയ്‌ക്കൊപ്പം ന്യൂനപക്ഷ വര്‍ഗീയതയും ഒരുപോലെ എതിര്‍ക്കപ്പെടണം. അല്ലെങ്കില്‍ ഹൈന്ദവ വിഭാഗത്തെ കൂടെനിര്‍ത്താന്‍ കഴിയില്ല. കേരളത്തില്‍ വലതുപക്ഷ സാംസ്‌കാരിക മുന്നേറ്റം ശക്തമാണെന്നും ഇടതുപക്ഷ സാംസ്‌കാരിക മുന്നേറ്റം ദുര്‍ബലപ്പെടുന്നതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

മുതിര്‍ന്ന അംഗം ആനത്തലവട്ടം ആനന്ദന്‍ പതാക ഉയര്‍ത്തുന്നതോടെ നാലുദിവസത്തെ സിപിഎം സംസ്ഥാന സമ്മേളനം ഇന്നു തുടങ്ങും. ഇന്നലെ ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് പതാക ഉയര്‍ത്തുന്ന വ്യക്തിയുടെ പേരു നിശ്ചയിച്ചത്. കുറച്ചുകാലങ്ങളായി സമ്മേളനവേദിയില്‍ വി.എസ്. അച്യുതാനന്ദനാണ് പതാക ഉയര്‍ത്തിയിരുന്നത്.

നാനൂറോളം പ്രതിനിധികളും 23 നിരീക്ഷകരും 86 സംസ്ഥാന സമിതിയംഗങ്ങളുമാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. ഉച്ചയോടെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കുന്നത്. പ്രതിനിധികളും നിരീക്ഷകരുമെല്ലാം കഴിഞ്ഞ ദിവസം തന്നെ സമ്മേളനനഗരിയിലെത്തിയിരുന്നു.

പതാകയുയര്‍ത്തിയതിനു ശേഷം രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന, സമ്മേളന നടത്തിപ്പിനായുള്ള വിവിധ കമ്മിറ്റികളുടെ തെരഞ്ഞെടുപ്പ്, രക്തസാക്ഷി പ്രമേയാവതരണം എന്നിവ നടക്കും. തുടര്‍ന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സമ്മേളനം ഉദ്ഘാടനം ചെയ്യും. ഉച്ചയോടെ സംസ്ഥാന സെക്രട്ടറി പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കും. വൈകുന്നേരം മുഖ്യമന്ത്രി പിണറായി വിജയന്‍ നവകേരള നയരേഖ അവതരിപ്പിക്കും.

- Advertisement -

പിന്നീട് ചര്‍ച്ചകളാണ്. ഇന്നും നാളെയുമായി പ്രവര്‍ത്തന റിപ്പോര്‍ട്ടിലുള്ള ചര്‍ച്ചയും വ്യാഴാഴ്ച നയരേഖയിലുള്ള ചര്‍ച്ചയും നടക്കും. നാലിനാണ് സംസ്ഥാന സമിതിയംഗങ്ങളുടെയും പുതിയ സെക്രട്ടറിയുടെയും തെരഞ്ഞെടുപ്പ്. വൈകുന്നേരം നടക്കുന്ന പൊതുസമ്മേളനത്തോടെ സംസ്ഥാന സമ്മേളനത്തിനു തിരശീല വീഴും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിര്‍ത്തിയിട്ട വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ പെട്ടന്ന് തകര്‍ന്ന് വീണു; ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്ക്

വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരുന്ന വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ അപ്രതീക്ഷിതമായി തകര്‍ന്ന് വീണു. ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്കേറ്റു. ലൂഫ്താന്‍സാ വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറാണ് പെട്ടെന്ന് തകര്‍ന്നു വീണത്. ഈ സമയം യാത്രക്കാര്‍...

‘മഞ്ഞുമ്മൽ ബോയ്സിനായി സൗബിൻ പണം മുടക്കിയിട്ടില്ല, മനഃപൂർവം വഞ്ചിച്ചു’ വഞ്ചനാക്കേസിൽ കുറ്റപത്രം സമർപ്പിച്ച് എസ്ഐടി

കൊച്ചി: മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണസംഘം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ക്രൈം ബ്രാഞ്ച് ആയിരം പേജുള്ള കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. നടൻ സൗബിൻ ഷാഹിർ, അച്ഛൻ ബാബു...

ജില്ലാ ആശുപത്രിയിലെ ഔഷധസസ്യ തോട്ടത്തിനടുത്ത് കഞ്ചാവ് ചെടി; പിടിച്ചെടുത്ത് നശിപ്പിച്ച് എക്സൈസ് സംഘം

കോട്ടയം: കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ കഞ്ചാവ് ചെടി വളർന്നത് രണ്ടുമാസത്തോളം. ആശുപത്രിയിൽ കണ്ണ് പരിശോധനാ കേന്ദ്രത്തിന് സമീപത്തെ ഔഷധ സസ്യ തോട്ടത്തിലാണ് രണ്ടുമാസം പ്രായമുള്ള ആറു സെന്റീമീറ്ററിലധികം ഉയരമുള്ള കഞ്ചാവ് ചെടി...

ടിവികെ പിന്തുണയിൽ കോൺഗ്രസിനോട് ഇടഞ്ഞ് സ്റ്റാലിൻ; ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ ഡി. എം. കെ പങ്കെടുക്കില്ല

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസും ഡിഎംകെയും തമ്മിലുണ്ടായിരുന്ന ദീർഘകാല ബന്ധത്തിൽ വിള്ളൽ വീണതായി റിപ്പോർട്ട്. ജൂൺ എട്ടിന് ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ഇന്ത്യ (INDIA) സഖ്യത്തിന്റെ യോഗത്തിൽനിന്ന് വിട്ടുനിൽക്കാൻ എം.കെ. സ്റ്റാലിന്റെ...

സ്ത്രീകളുടെ സൗജന്യ ബസ് യാത്ര ഓർഡിനറിയിൽ മാത്രം? ഈ മാസം 15-ന് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാരിന്റെ ജനപ്രിയ പ്രഖ്യാപനങ്ങളിലൊന്നായ സ്ത്രീകളുടെ സൗജന്യ ബസ് യാത്ര പദ്ധതി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ മാത്രം പരിമിതപ്പെടുത്താൻ നീക്കം. ഫാസ്റ്റ് പാസഞ്ചർ അടക്കമുള്ള ഉയർന്ന ക്ലാസ് ബസുകളിൽ സൗജന്യ...

Popular this week