തിരുവനന്തപുരം: അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം കേരളതീരം വീട്ടതോടെ കേരളത്തില്‍ മഴയുടെ ശക്തി കുറയും. അടുത്ത 12 മണിക്കൂര്‍ തെക്കന്‍ ജില്ലകളില്‍ ഒഴികെ ശക്തമായ മഴ വിട്ടുനില്‍ക്കാനാണ് സാധ്യത. തെക്കന്‍ കേരളത്തിലെ ഏതാനും ജില്ലകളില്‍ ഇന്ന് വൈകിട്ടും രാത്രിയും ഒറ്റപ്പെട്ട ഇടത്തരം അല്ലെങ്കില്‍ ശക്തമായ മഴ ലഭിച്ചേക്കും.
അടുത്ത 24 മണിക്കൂറില്‍ ന്യൂനമര്‍ദം ശക്തികുറയാനാണ് സാധ്യതയെന്നുമാണ് നിരീക്ഷണം. ന്യൂനമര്‍ദത്തെ ദുര്‍ബലമാക്കുന്ന അന്തരീക്ഷസ്ഥിതിയാണ് ഇപ്പോഴുള്ളത്. ഒറ്റപ്പെട്ട മഴ കേരളത്തില്‍ ഇന്നും നാളെയും ലഭിക്കുമെങ്കിലും കഴിഞ്ഞ ദിവസത്തെപ്പോലെ തുടര്‍ച്ചയായ ശക്തമായ മഴ പ്രതീക്ഷിക്കുന്നില്ല. ചൊവ്വാഴ്ച വൈകിട്ട് വരെയുള്ള സ്ഥിതി പ്രവചനമാണിത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News