ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം വടക്കന്‍ തീരങ്ങളിലേക്ക് നീങ്ങുന്ന പശ്ചാത്തലത്തില്‍, വ്യാഴാഴ്ച തമിഴ്‌നാട്ടില്‍ കനത്തമഴയ്ക്ക് സാധ്യതയെന്ന് തമിഴ്‌നാട് വെതര്‍മാന്‍. 24 മണിക്കൂറിനകം ഇതുസംബന്ധിച്ച് സ്ഥിരീകരണം നല്‍കാന്‍ സാധിക്കുമെന്ന് തമിഴ്‌നാട് വെതര്‍മാന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്തമഴയില്‍ വലിയതോതില്‍ കെടുതി നേരിടുന്ന ചെന്നൈ നഗരത്തില്‍ ശക്തമായ മഴയ്ക്കാണ് സാധ്യത.
അതിനാല്‍ 18ന് അതീവ ജാഗ്രത പാലിക്കണമെന്നും തമിഴ്‌നാട് വെതര്‍മാന്‍ മുന്നറിയിപ്പ് നല്‍കുന്നു. 24 മണിക്കൂറിനകം ഇതുസംബന്ധിച്ച് സ്ഥിരീകരണം നല്‍കാന്‍ സാധിക്കും. അതേസമയം അറബിക്കടലിലെ ന്യൂനമര്‍ദ്ദം കേരള, കന്യാകുമാരി തീരങ്ങളില്‍ നിന്ന് അകലുന്ന സാഹചര്യത്തില്‍ ഈ പ്രദേശങ്ങളില്‍ മഴ കുറയാന്‍ സാധ്യതയുണ്ടെന്നും തമിഴ്‌നാട് വെതര്‍മാന്‍ പ്രവചിക്കുന്നു
ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി തമിഴ്‌നാടിന്റെ ഉള്‍നാടുകളില്‍ വരുന്ന രണ്ടുദിവസവും മെച്ചപ്പെട്ട മഴ ലഭിക്കും. വ്യാഴാഴ്ച ന്യൂനമര്‍ദ്ദം എത്തുന്നതോടെ തമിഴ്‌നാട് തീരങ്ങളിലേക്ക് മഴ മാറുമെന്നും തമിഴ്‌നാട് വെതര്‍മാന്‍ മുന്നറിയിപ്പ് നല്‍കുന്നു. അതിനിടെ അറബിക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു.
മധ്യ കിഴക്കന്‍ അറബിക്കടലില്‍ കര്‍ണാടക തീരത്താണ് പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടത്. 48 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്. പുതിയ ന്യൂനമര്‍ദ്ദം കേരളത്തെ വലിയ തോതില്‍ ബാധിച്ചേക്കില്ലെന്നാണ് കാലാവസ്ഥ വിദഗ്ധരുടെ വിലയിരുത്തല്‍.