എഴുപത്തിമൂന്നാം വയസില്‍ വീണ്ടും പ്രണയം ,വയോധികയുടെ കുറിപ്പ് വൈറൽ
എഴുപത്തിമൂന്നാം വയസില്‍ വീണ്ടും പ്രണയം (love) കണ്ടെത്തിയതിനെക്കുറിച്ച് ഒരു വയോധിക (old woman) പങ്കുവച്ച ട്വീറ്റാണ് (tweet) ഇപ്പോള്‍ വൈറലാവുന്നത്.
കരോള്‍ എച്ച് മാക് എന്ന മുത്തശ്ശിയാണ് മോതിരം (ring) ധരിച്ച ചിത്രം സഹിതം പ്രണയത്തെക്കുറിച്ച് പങ്കുവച്ചത്. നഴ്സും സാമൂഹിക പ്രവര്‍ത്തകയുമൊക്കെയാണ് കരോള്‍.
‘വിവാഹം കഴിഞ്ഞ് ഏതാണ്ട് നാല്‍പതുവര്‍ഷങ്ങള്‍ക്കിപ്പുറം എഴുപതാം വയസ്സില്‍ വീണ്ടും സിംഗിള്‍ ആവുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. എഴുപത്തിമൂന്നാംവയസ്സില്‍ ഈ മഹാമാരിക്ക് നടുവില്‍ നില്‍ക്കുന്ന കാലത്ത് യഥാര്‍ഥ പ്രണയത്തെ കണ്ടെത്താനാവുമെന്ന് ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല’- കരോള്‍ കുറിച്ചു.
കരോളിന്റെ ട്വീറ്റ് വൈറലാവുകയും ചെയ്തു. ഒരു മില്യണില്‍പരം പേര്‍ ലൈക് ചെയ്യുകയും ചെയ്തു. പ്രണയത്തിന് പ്രായം തടസമല്ലെന്നും ചിലര്‍ കുറിച്ചു.
Wow! This really blew up! A few final thoughts.
•I really appreciate all your well wishes.
•I am amused by your assumptions about my mental state, financial health, computer skills, and sex life.
•I will now return to posting about politics, the pandemic, and my pets. https://t.co/58LsmdkagX— Carol H. Mack (@AttyCarolRN) February 13, 2022