News

പ്രണയം പോക്‌സോ കേസില്‍ ജാമ്യം ലഭിക്കാന്‍ മതിയായ കാരണമല്ല: സുപ്രീം കോടതി

ന്യൂഡല്‍ഹി: പീഡനത്തിന് ഇരയാക്കിയ പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നുവെന്ന കാരണത്താല്‍ പ്രതിക്ക് ജാമ്യം അനുവദിക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി. പോക്‌സോ വകുപ്പ് ഉള്‍പ്പെടെ ചുമത്തിയ കേസില്‍ പ്രതിക്ക് ജാമ്യം അനുവദിച്ച ജാര്‍ഖണ്ഡ് ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി.

ഹൈക്കോടതി ഉത്തരവ് റദ്ദാക്കിക്കൊണ്ട് പുറപ്പെടുവിച്ച ഉത്തരവിലാണ്, പ്രണയം ജാമ്യം ലഭിക്കാന്‍ മതിയായ കാരണമല്ലെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയത്.കഴിഞ്ഞ വര്‍ഷം ജനുവരി 27നു പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം ചെയ്ത് ഹോട്ടലിലെത്തിച്ചു പീഡിപ്പിച്ചെന്നായിരുന്നു പരാതി.

പിന്നീട് ഇയാള്‍ വിവാഹത്തില്‍ നിന്നു പിന്മാറുകയും പെണ്‍കുട്ടിയുടെ അച്ഛനു സ്വകാര്യ വിഡിയോ ഉള്‍പ്പെടെ അയയ്ക്കുകയും ചെയ്‌തെന്നും പരാതിയില്‍ പറയുന്നു.മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും റാഞ്ചി സ്‌പെഷല്‍ ജഡ്ജി ഇതു നിരസിച്ചു. തുടര്‍ന്നു കീഴടങ്ങിയ പ്രതിക്ക് ഹൈക്കോടതി ജാമ്യം നല്‍കി.

ഇരുവരും പ്രണയത്തിലായിരുന്നെന്നും വിവാഹവാഗ്ദാനം ലംഘിച്ചപ്പോള്‍ മാത്രമാണ് പെണ്‍കുട്ടി പരാതി നല്‍കിയതെന്നുമാണ് ഹൈക്കോടതി കാരണമായി ചൂണ്ടിക്കാട്ടിയത്. എന്നാല്‍ സുപ്രീം കോടതി ഈ നിലപാട് അംഗീകരിച്ചില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button