27.4 C
Kottayam
Thursday, June 4, 2026

യുദ്ധക്കളമായി ലൊസാഞ്ചലസ്; അനധികൃത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിനെതിരെ തെരുവിലിറങ്ങി ആയിരങ്ങള്‍; സൈന്യത്തെ ഇറക്കി ഡൊണാള്‍ഡ് ട്രംപ്

Must read

വാഷിങ്ടണ്‍: ഫെഡറല്‍ ഇമിഗ്രേഷന്‍ റെയ്ഡുകള്‍ക്കെതിരെ കാലിഫോര്‍ണിയയില്‍ ആരംഭിച്ച പ്രക്ഷോഭം കത്തിപ്പടര്‍ന്നതോടെ ലൊസാഞ്ചലസില്‍ യുദ്ധസമാനമായ അന്തരീക്ഷം. പ്രതിഷേധക്കാര്‍ വാഹനങ്ങള്‍ക്ക് തീയിടുകയും പാതകള്‍ ഉപരോധിക്കുകയും ചെയ്തതോടെ ലൊസാഞ്ചലസ് തെരുവുകള്‍ പലയിടത്തും യുദ്ധക്കളമായിമാറി. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍ വാതകവും റബ്ബര്‍ ബുള്ളറ്റുകളും ഉപയോഗിച്ച് സംഘര്‍ഷം നിയന്ത്രിക്കാനുള്ള പൊലീസിന്റെ ശ്രമം പാളിയതോടെ സൈന്യത്തെ വിന്വസിപ്പിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ഉത്തരവിടുകയായിരുന്നു.

സംഘര്‍ഷം നിയമന്ത്രിക്കാന്‍ അധികൃതര്‍ സൈന്യത്തെ ഉള്‍പ്പെടെ വിന്യസിക്കാന്‍ ആരംഭിച്ചതോടെ ലൊസാഞ്ചലസിന് പുറത്തേക്കും പ്രതിഷേധങ്ങള്‍ വ്യാപിക്കുന്ന കാഴ്ചയാണ് ഞായറാഴ് രാത്രി ഉണ്ടായത്. പാരാമൗണ്ട്, കോംപ്റ്റണ്‍ പോലുള്ള സമീപ പട്ടണങ്ങളിലും പ്രതിഷേധ പ്രകടനങ്ങള്‍ അരങ്ങേറി. ലൊസാഞ്ചലസിലെ ഫ്രീവേകള്‍ ഉള്‍പ്പെടെ സമരക്കാര്‍ ഉപരോധിച്ചതോടെ നടപടി കര്‍ശനമാക്കുകയാണ് സുരക്ഷാസേന. പ്രതിഷേധക്കാര്‍ ഉടന്‍ നഗരം വിടണമെന്ന് സുരക്ഷാ സേന ആവശ്യപ്പെട്ടു.

പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സൈനിക വിന്യാസത്തിനെതിരെ പ്രതിഷേധവുമായി ആയിരങ്ങള്‍ തെരുവിലിറങ്ങിയതോടെ ലോസാഞ്ചല്‍സില്‍ സംഘര്‍ഷം കത്തിപ്പടരുകയായിരുന്നു. പ്രതിഷേധക്കാര്‍ ഗതാഗതം തടസ്സപ്പെടുത്തുകയും വാഹനങ്ങള്‍ക്ക് തീയിടുകയും ചെയ്തു. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പൊലീസ് കണ്ണീര്‍ വാതകം, റബര്‍ ബുള്ളറ്റുകള്‍, ഫ്‌ലാഷ് ബാങ്ങുകള്‍ എന്നിവ പ്രയോഗിച്ചു. ട്രംപിന്റെ കുടിയേറ്റ നിയന്ത്രണത്തിനെതിരായ പ്രകടനങ്ങളുടെ മൂന്നാം ദിനമാണ് സംഘര്‍ഷമുണ്ടായത്. നഗരത്തിലേക്ക് മുന്നൂറോളം ഫെഡറല്‍ സൈനികര്‍ എത്തിയതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്.

ഇമിഗ്രേഷന്‍ റെയ്ഡുകള്‍ക്കു ശേഷം ആളുകളെ കസ്റ്റഡിയിലെടുത്ത ലൊസാഞ്ചലസ് നഗരത്തിലെ മെട്രോപൊളിറ്റന്‍ ഡിറ്റന്‍ഷന്‍ സെന്ററിനു പുറത്ത് നൂറുകണക്കിന് ആളുകള്‍ തടിച്ചുകൂടിയിരുന്നു. ലൊസാഞ്ചലസ് പൊലീസ് പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ തോക്കുകള്‍ കയ്യിലെടുത്തു. നിയമവിരുദ്ധമായി ഒത്തുകൂടിയതിനാല്‍ ഉടന്‍ പിരിഞ്ഞുപോകണമെന്നും പൊലീസ് ആവശ്യപ്പെട്ടു. ഫ്രീവേയിലെ ഗതാഗതം തടസ്സപ്പെടുത്തിയ പ്രതിഷേധക്കാരെ നീക്കി ഗതാഗതം സുഗമമാക്കി.

- Advertisement -

അനധികൃതകുടിയേറ്റക്കാരെ കണ്ടെത്തി അറസ്റ്റുചെയ്ത് നാടുകടത്തുന്നതിനായി കുടിയേറ്റകാര്യവകുപ്പ് (ഐസിഇ) പാരമൗണ്ടില്‍ റെയ്ഡ് നടത്തിയതുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ചയാണ് പ്രതിഷേധമാരംഭിച്ചത്. പ്രതിഷേധം അടിച്ചമര്‍ത്താന്‍ പ്രസിഡന്റ് ട്രംപ് രണ്ടായിരത്തോളം ദേശീയ ഗാര്‍ഡ് അംഗങ്ങളെ വിന്യസിച്ചു. പ്രതിഷേധമടക്കാനാകാഞ്ഞത് സംസ്ഥാനം ഭരിക്കുന്ന ഡെമോക്രാറ്റിക് സര്‍ക്കാരിന്റെ പിടിപ്പുകേടാണെന്നും ട്രംപ് വിമര്‍ശിച്ചു.

- Advertisement -

അനധികൃത കുടിയേറ്റക്കാര്‍ക്കെതിരായ നടപടിയെത്തുടര്‍ന്ന് ലോസ് ഏഞ്ചല്‍സില്‍ ഫെഡറല്‍ നിയമപാലകരും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടലുകള്‍ ഉണ്ടായതോടെയാണ് സൈന്യത്തെ ഇറക്കാന്‍ ഡൊണാള്‍ഡ് ട്രംപ് ഉത്തരവിട്ടത്. മുഖംമൂടി ധരിച്ച ആരെയും അറസ്റ്റ് ചെയ്യാന്‍ നിര്‍ദേശിച്ചു. ഫെഡറല്‍ ഇമിഗ്രേഷന്‍ റെയ്ഡുകള്‍ക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങള്‍ മൂന്നാം ദിനം പിന്നിടുമ്പോള്‍ നടപടികളും കര്‍ശനമാക്കാന്‍ ഒരുങ്ങുകയാണ് ഡോണള്‍ഡ് ട്രംപ് ഭരണകൂടം. പ്രതിഷേധങ്ങളെ നേരിടാന്‍ ഇന്നലെ 2000 ഫെഡറല്‍ സേനാംഗങ്ങളെ നഗരത്തില്‍ നിയോഗിച്ചിരുന്നു. ഇതിന് പുറമെ സൈന്യത്തിന്റെ ഭാഗമായ 500 മറീനുകളെ കൂടി പ്രദേശത്ത് വിന്യസിക്കും. യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തിന്റെ പ്രതികരണത്തിലാണ് ഇത് സംബന്ധിച്ച സൂചനകളുള്ളത്. അടിയന്തര സാഹചര്യം നേരിടാന്‍ തയ്യാറായി 500 മറൈനുകള്‍ സജ്ജമാണെന്ന് അന്താരാഷ്ട്ര മാധ്യമ റിപ്പോര്‍ട്ടുകളും ചൂണ്ടിക്കാട്ടുന്നു. യു എസ് സൈന്യത്തിന്റെ പ്രത്യേക ദൗത്യങ്ങള്‍ക്കായി വിന്യസിക്കുന്ന സൈനിക വിഭാഗമായ മറീനുകള്‍ കരയാക്രമണത്തിനും നാവിക ആക്രമണങ്ങള്‍ക്കും പ്രത്യേക പരിശീലനം സിദ്ധിച്ചവരാണ്.

കാലിഫോര്‍ണിയ ഗവര്‍ണറോട് ആലോചിക്കാതെ ഫെഡറല്‍ സേനയെ നിയോഗിച്ച ട്രംപിന്റെ നടപടിയെ ചൊല്ലി രാഷ്ട്രീയ പോര് തുടരുന്നതിനിടെയാണ് സൈനിക വിന്യാസത്തില്‍ പുതിയ തീരുമാനങ്ങള്‍ പുറത്തുവരുന്നത്. സൈന്യത്തെ വിന്യസിച്ചത് രാജ്യ സുരക്ഷയെ കരുതിയാണെന്നായിരുന്നു ട്രംപിന്റെ വിശദീകരണം. പ്രസിഡന്റിന്റെ നടപടി സംസ്ഥാനങ്ങളുടെ അധികാരത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും ഭ്രാന്തന്‍ തീരുമാനമാണിതെന്നുമായിരുന്നു കാലിഫോര്‍ണിയ ഗവര്‍ണറുടെ പ്രതികരണം.

നഗരത്തിന്റെ നിയന്ത്രണം വീണ്ടെടുക്കാന്‍ 'മാരകമല്ലാത്ത ആയുധങ്ങള്‍ ഉപയോഗിക്കാന്‍' അനുമതി നല്‍കിയിരുന്നു. നഗരത്തിന്റെ നിയന്ത്രണം വീണ്ടെടുക്കാന്‍ 2,000 സൈനികരെ വിന്യസിച്ചു. ട്രംപും കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസോമും തമ്മില്‍ ഇതിനിടെ വാക്‌പോരിനും വഴിവച്ചു. മനഃപൂര്‍വ്വം സംഘര്‍ഷം സൃഷ്ടിക്കുകയാണെന്നാണ് ട്രംപ് ആരോപിച്ചത്. 'സമാധാനപരമായ പ്രതിഷേധക്കാര്‍' അല്ലെന്നും, മറിച്ച് 'പ്രശ്നകാരികളും കലാപകാരികളുമാണ്' എന്ന് ട്രംപ് വാദിച്ചു. അതിനിടെ പ്രസിഡന്റിന്റെ കടുത്ത വിമര്‍ശകയായ ഡെമോക്രാറ്റ് പ്രതിനിധി മാക്‌സിന്‍ വാട്ടേഴ്സ്, സൈനികരെ വിന്യസിക്കുന്നത് അനാവശ്യമായ ഒരു സംഘര്‍ഷമാണെന്ന് വിമര്‍ശിച്ചു. 'നിങ്ങള്‍ ആരെയാണ് വെടിവയ്ക്കാന്‍ പോകുന്നത്?' 'എന്നെ വെടിവയ്ക്കുകയാണെങ്കില്‍, നേരെ വെടിവയ്ക്കുക.' മാക്‌സിന്‍ വാട്ടേഴ്സ് പറഞ്ഞു.

- Advertisement -

ദേശീയ ഗാര്‍ഡിനെ വിന്യസിച്ചത് നഗരത്തില്‍ സംഘര്‍ഷം വര്‍ധിപ്പിച്ചുവെന്നും ട്രംപ് ഭരണകൂടത്തിനെതിരെ സംസ്ഥാനം കേസ് ഫയല്‍ ചെയ്യുമെന്നും കലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസം പറഞ്ഞു. നഗരത്തിലെ സൈനിക വിന്യാസം സംസ്ഥാന പരമാധികാരത്തിന്റെ ഗുരുതരമായ ലംഘനമാണെന്നും ഫെഡറല്‍ സര്‍ക്കാര്‍ ദേശീയ ഗാര്‍ഡിനെ ഇറക്കി ജനങ്ങളെ ഭയപ്പെടുത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, പ്രതിഷേധം ശക്തമാകുകയാണെങ്കില്‍ യുഎസ് സൈന്യത്തിന്റെ പ്രത്യേക ദൗത്യങ്ങള്‍ക്കായി വിന്യസിക്കുന്ന സൈനിക വിഭാഗമായ മറീനുകളെ കൂടി വിന്യസിക്കുമെന്ന് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് മുന്നറിയിപ്പ് നല്‍കി. ഇതിനെ ഭ്രാന്തന്‍ തീരുമാനമെന്നാണ് ന്യൂസോം വിശേഷിപ്പിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ട്രംപിന് തിരിച്ചടി; ഇറാൻ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം പാസാക്കി യുഎസ് ജനപ്രതിനിധി സഭ

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കനത്ത തിരിച്ചടി. ഇറാൻ യുദ്ധം അവസാനിപ്പിക്കാനും അമേരിക്കൻ സൈന്യത്തെ പിൻവലിക്കാനുമുള്ള നിർണായക പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി. 208-ന് എതിരേ 215 വോട്ടുകൾക്കാണ് പ്രമേയം...

എറണാകുളത്ത് വയോധിക മരിച്ചു; എച്ച്1എൻ1 ബാധിച്ചെന്ന് സംശയം

കൊച്ചി∙ എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് ഇന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം, കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് എച്ച്1എൻ1 ബാധിച്ചുള്ള...

‘നിരന്തരമായ പീഡനം’ യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27) എന്ന യുവതിയെ ആണ് തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ...

ബംഗാളിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു; തൃണമൂൽ പുറത്താക്കിയ എംഎൽഎ പ്രതിപക്ഷ നേതാവ്, മമതയുടെ പാർട്ടി പിളർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കനത്ത തിരിച്ചടി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎയായ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ തിരഞ്ഞെടുത്തു. ഇതോടെ മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നമടക്കമുള്ള രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങിയിരിക്കുകയാണ്....

കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിം രാജിവെച്ചു; പ്രതിസന്ധിയിലായി തൃണമൂൽ നേതൃത്വം

കൊൽക്കത്ത: മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ പ്രമുഖ നേതാവുമായ ഫിർഹാദ് ഹക്കിം കൊൽക്കത്ത മേയർ സ്ഥാനം രാജിവെച്ചു. ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് കടുത്ത തടസ്സങ്ങൾ നേരിടുന്നുണ്ടെന്ന്...

Popular this week