വൈക്കോൽ ലോറിക്ക് തീപിടിച്ചു, കത്തുന്നതിനിടെ വളയം ഏറ്റെടുത്ത് നാട്ടുകാരന്‍; കോടഞ്ചേരിയില്‍ വന്‍ അപകടം ഒഴിവായി( വീഡിയോ കാണാം )

കോഴിക്കോട്: കോടഞ്ചേരിയില്‍ ലോറിയില്‍ കയറ്റിയ വൈക്കോല്‍ക്കെട്ടിന് തീപിടിച്ചു. തീപടര്‍ന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ ഡ്രൈവര്‍ ലോറി ഗ്രൗണ്ടിലേക്ക് കയറ്റി ചുറ്റിക്കറങ്ങി വൈക്കോല്‍ കെട്ടുകള്‍ താഴെവീണ് അപകടമൊഴിവായി.വയനാട്ടില്‍ നിന്ന് വൈക്കോലുമായി വന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. കോടഞ്ചേരി ടൗണിന് 200 മീറ്റര്‍ അകലെവെച്ച് വൈക്കോല്‍ തീപിടിച്ചത് ശ്രദ്ധയില്‍പ്പെട്ടു.

ഇതോടെ പരിഭ്രാന്തിയിലായ ഡ്രൈവര്‍ ലോറി നിര്‍ത്തി ഓടിരക്ഷപ്പെടുകയും ചെയ്തു. ടൗണില്‍ വച്ച് ലോറി കത്തുമെന്ന അവസ്ഥയിലെത്തിയപ്പോള്‍ നാട്ടുകാരനായ ഡ്രൈവര്‍ ഷാജി ലോറിയില്‍ പാഞ്ഞുകയറി വാഹനം തൊട്ടടുത്ത സ്‌കൂള്‍ ഗ്രൗണ്ടിലേക്ക് ഓടിച്ച് കയറ്റി വാഹനം ഗ്രൗണ്ടില്‍ ചുറ്റിയടിച്ചതോടെ തീപിടിച്ച വൈക്കോല്‍ക്കെട്ടുകള്‍ താഴെ വീഴുകയും വലിയ തീപിടിത്തം ഒഴിവാകുകയും ചെയ്തു.

ഓടിക്കൂടിയ നാട്ടുകാരും നിലത്ത് വീണ വൈക്കോല്‍ കെട്ടുകളുടെ തീയണച്ചു. വാഹനം ഓടിച്ച രണ്ടുപേരും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. എന്നാല്‍ അപകടത്തിന്റെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News