കണ്ണൂര്‍: ആലക്കാട്ട് ആര്‍എസ്എസ് പ്രവര്‍ത്തകന് ബോംബ് നിര്‍മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ ഗുരുതര പരിക്ക്. ആലക്കാട് ബിജുവിനാണ് പരിക്കേറ്റത്. ഇയാളെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിപിഎം നേതാവ് ധന്‍രാജിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണ് ബിജു. ശനിയാഴ്ച പകല്‍ 12 ഓടെ ബിജുവിന്റെ വീട്ടിലാണ് സ്‌ഫോടനം നടന്നത്.
ഇയാളുടെ നേതൃത്വത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വീടിനുള്ളില്‍ ബോംബ് നിര്‍മിക്കുന്നതിനിടെ അബദ്ധത്തില്‍ പൊട്ടുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. സ്‌ഫോടനത്തില്‍ കൈപ്പത്തി തകര്‍ന്ന ബിജുവിന്റെ രണ്ടു വിരലുകളും അറ്റുതൂങ്ങി.
പിന്നാലെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പരിക്കേറ്റയാളെ രഹസ്യമായി കോഴിക്കോട്ടെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. വിവരമറിഞ്ഞ് പോലീസ് കോഴിക്കോട്ടെ ആശുപത്രിയില്‍ എത്തി പരിശോധന നടത്തി.
സ്‌ഫോടനം നടന്ന വീട്ടിലും പരിസരങ്ങളിലും ബോംബ് സ്‌ക്വാഡിനെ ഉപയോഗിച്ച് പോലീസ് പരിശോധന നടത്തി. ബോംബ് നിര്‍മാണത്തിന് നിരവി പേരുണ്ടായിരുന്നുവെന്നാണ് പോലീസ് സംശയിക്കുന്നത്. പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.