വൈക്കത്ത് കണ്ടെയ്‌നര്‍ ലോറി ബൈക്കിലിടിച്ച് അപകടം,സ്ത്രീ മരിച്ചു: ഭർത്താവിന് പരുക്ക്

വൈക്കത്ത് കണ്ടെയ്‌നര്‍ ലോറി ബൈക്കിലിടിച്ച് സ്ത്രീക്ക് ദാരുണാന്ത്യം

വൈക്കം: വൈക്കത്ത് കണ്ടെയ്‌നര്‍ ലോറി ബൈക്കിലിടിച്ച് സ്ത്രീ മരിച്ചു. തലയോലപ്പറമ്പ് ശ്രീനാരായണ വിലാസം ഉഴുത്തേല്‍ പ്രമോദിന്റെ ഭാര്യ ആശയാണ് മരിച്ചത്. വൈക്കം-തലയോലപ്പറമ്പ് റോഡില്‍ ചാലപ്പറമ്പിന് സമീപം തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30-നായിരു അപകടം.

ആശയുടെ ഒപ്പമുണ്ടായിരുന്ന പ്രമോദിനെ വൈക്കം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ടെയ്‌നറിന്റെ അടിയില്‍പ്പെട്ട ആശ തൽക്ഷണം മരിച്ചു.  വൈക്കം പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News