സ്ഥാനാർഥിയാക്കിയില്ല, ആലപ്പുഴയിൽ കോൺഗ്രസ് നേതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഫ്ലക്സടക്കം അടിച്ചു

സ്ഥാനാർഥിയാക്കിയില്ല, ആലപ്പുഴയിൽ കോൺഗ്രസ് നേതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഫ്ലക്സടക്കം അടിച്ചു

ആലപ്പുഴ: കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. നിരണത്ത് സി. ജയപ്രദീപ് ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പത്തിയൂർ ഗ്രാമപഞ്ചായത്ത് വാർഡ് 19ൽ സീറ്റ് നൽകിയില്ലെന്നാരോപിച്ചാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. കൃത്യ സമയത്ത് വീട്ടുകാർ കണ്ടതുകൊണ്ട് ജീവൻ നഷ്ടമായില്ല.

കോൺഗ്രസ് പ്രാദേശിക ഭാരവാഹിയാണ് അദ്ദേഹം. വാർഡിൽ സ്ഥാനാർഥിയായി ഇദ്ദേഹത്തെ ബൂത്ത് കമ്മിറ്റി തീരുമാനിച്ചിരുന്നു. ഇതേത്തുടർന്ന് ഫ്ലക്സടക്കം അടിച്ചിരുന്നു. എന്നാൽ നേതൃത്വം ഇടപെട്ട് മറ്റൊരാളെ സ്ഥാനാർഥിയായി പ്രഖ്യാപിക്കുകയായിരുന്നു. ഇതിന്റെ മനോവിഷമത്തിലായിരുന്നു ഇദ്ദേഹം ജീവനൊടുക്കാൻ ശ്രമിച്ചതെന്നാണ് വിവരം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News