KeralaNews

വയനാട്ടില്‍ വ്യാപാര സമുച്ചയത്തിലേക്ക് ലോറി ഇടിച്ചുകയറി; ഡ്രൈവര്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി

വയനാട്: വെള്ളാരംകുന്നില്‍ ലോറി ഇടിച്ചുകയറി വ്യാപാര സമുച്ചയം തകര്‍ന്നു. ഇന്നു പുലര്‍ച്ചെയാണ് അപകടം നടന്നത്. ഡ്രൈവര്‍ ഉറങ്ങിപോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. ലോറി ഡ്രൈവറെ ഫയര്‍ഫോഴ്സിന്റെ നേതൃത്വത്തില്‍ രക്ഷിച്ചു.

ലോറിയുടെ പകുതിയിലധികം ഭാഗം കെട്ടിടത്തിനുള്ളിലേക്ക് ഇടിച്ചുകയറിയിരിക്കുകയാണ്. അപകടത്തെ തുടര്‍ന്ന് കോഴിക്കോട് ഭാഗത്തേക്കും കല്‍പറ്റ ഭാഗത്തേക്കുമുള്ള ഗതാഗതം ഭാഗികമായി നിയന്ത്രിച്ചിട്ടുണ്ട്. ഏത് സമയവും തകര്‍ന്നുവീഴാവുന്ന നിലയിലാണ് കെട്ടിടം. റോഡരികിലുണ്ടായിരുന്ന പോസ്റ്റും തകര്‍ത്താണ് ലോറി കെട്ടിടത്തിലേക്ക് ഇടിച്ചുകയറിയത്.

https://youtu.be/M8IE3K1Gc0E

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button