കൊച്ചിയില്‍ വാക്‌സിനെടുത്ത് മടങ്ങിയ യുവതിയ്ക്ക് നേരെ ലൈംഗിക അതിക്രമം,ലുക്ക്മാന്‍ പിടിയില്‍

കൊച്ചി: വാക്‌സീനെടുത്തു ബസില്‍ മടങ്ങുകയായിരുന്ന യുവതിക്കു നേരെ ലൈംഗിക അതിക്രമം. സംഭവത്തില്‍ കുട്ടമശേരി ചെറുപറമ്പില്‍ വീട്ടില്‍ ലുക്കുമാനെ ആലുവ പൊലീസ് അറസ്റ്റ് ചെയ്തതു. ആലുവ മാര്‍ക്കറ്റിലേയ്ക്കു മാംസത്തിനുള്ള പോത്തുകളെ വിതരണം ചെയ്തിരുന്ന ആളാണ് ലുക്കുമാന്‍. ആലുവ മാര്‍ക്കറ്റില്‍ വച്ചാണ് ഇയാള്‍ പൊലീസ് പിടിയിലായത്.

ആലുവ താലൂക്ക് ആശുപത്രിയില്‍ നിന്നു വാക്‌സീനെടുത്തു വീട്ടിലേക്കു പോകുന്നതിനിടെയായിരുന്നു യുവതിക്ക് നേരെ അതിക്രമം ഉണ്ടായത്. യുവതി ബഹളം വച്ചതിനെ തുടര്‍ന്നു ബസില്‍ നിന്നും പുറത്തിറങ്ങിയ ഇയാള്‍ എയര്‍പോര്‍ട്ട് ഭാഗത്തേക്കുള്ള ടാക്‌സി കാറില്‍ കയറിപ്പോയി. ഈ ഭാഗത്തേക്കു പോയ കാറുകള്‍ കേന്ദീകരിച്ചു നടന്ന അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. എസ്ഐ സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News