ഗൂഗിള്‍ മാപ്പ് നോക്കി വരനും കൂട്ടരും ചെന്നു കയറിയത് മറ്റൊരു വിവാഹ വീട്ടില്‍ ; വീഡിയോ കാണാം

ജക്കാര്‍ത്ത : ഗൂഗില്‍ മാപ്പ് നോക്കി പുറപ്പെട്ട വരനും സംഘവും ചെന്നുകയറിയത് വിവാഹനിശ്ചയം നടക്കുന്ന മറ്റൊരു വീട്ടിലേക്ക്. വന്നിറങ്ങിയ വരനെയും ബന്ധുക്കളെയും ആ വീട്ടുകാര്‍ സ്വീകരിച്ചിരുത്തുകയും ചെയ്തു. എന്നാല്‍ വരന്റെ ബന്ധുക്കളുടെ കൂടെ വന്നവരില്‍ ആര്‍ക്കും പരസ്പരം അറിയാതെ വന്നതോടെയാണ് അബദ്ധം മനസ്സിലായത്.

ഇന്തോനേഷ്യയിലെ ക്വാലലംപുരിലാണ് രസകരമായ ഈ വഴിതെറ്റല്‍.വരനും സംഘവും എത്തിയത് ഉള്‍ഫ എന്ന 27കാരിയുടെ വിവാഹ നിശ്ചയ ചടങ്ങിലാണ്. വധു അണിഞ്ഞ് ഒരുങ്ങിക്കൊണ്ടിരുന്ന സമയത്തായിരുന്നു വരന്റെയും ബന്ധുക്കളുടെയും ‘വഴിതെറ്റിയുള്ള’ വരവ്. മാത്രമല്ല, ഉള്‍ഫയുടെ വരന്‍ കൃത്യസമയത്ത് എത്താന്‍ വൈകിയതും ആശയക്കുഴപ്പത്തിന് കാരണമായി.തുടര്‍ന്ന് ചിരിയോടെ ഇറങ്ങി പോകുന്ന വരന്റേയും ബന്ധുക്കളുടേയും വീഡിയോ വൈറലായിരിക്കുകയാണ്. ട്രൈബൂണ്‍ ന്യൂസാണ് ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News