തിരുവനന്തപുരം: ലോകായുക്ത ഓര്‍ഡിനന്‍സ് വിഷയത്തില്‍ സിപിഐ മന്ത്രിമാരെ പരിഹസിച്ച് രമേശ് ചെന്നിത്തല. സിപിഐ മന്ത്രിമാര്‍ മൗനത്തിലാണെന്നും മുഖ്യമന്ത്രിയെ ഭയമാണെന്നും രമേശ് ചെന്നിത്തല പരിഹസിച്ചു. മന്ത്രിമാരെ കേസുകളില്‍ നിന്നും രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ലോകായുക്തയുടെ ഗൗരവം കുറയ്ക്കാന്‍ ശ്രമമെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
സംസ്ഥാനത്ത് ഇപ്പോള്‍ മന്ത്രിമാരില്ല മുഖ്യമന്ത്രി മാത്രമേയുള്ളൂ എന്നും ചെന്നിത്തല പരിഹസിച്ചു. ലോകായുക്ത വിഷയത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. ഓര്‍ഡിനന്‍സ് നിയമസഭയോടുള്ള അവഹേളനമാണെന്നാണ് ചെന്നിത്തലയുടെ ആരോപണം.
നിയമസഭ കൂടുന്നതിന് മുമ്പുള്ള തിടുക്കം മനസിലാകുന്നില്ല. മുഖ്യമന്ത്രിയേയും ഉന്നത വിദ്യാഭ്യാസ മന്ത്രിയെയും രക്ഷിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നാണ് ചെന്നിത്തലയുടെ ആരോപണം. സിപിഐ മന്ത്രിമാരുടെ മൗനത്തെയും ചെന്നിത്തല കുറ്റപ്പെടുത്തി. ലോകായുക്തയുടെ അധികാരം കുറയ്ക്കുന്നതിന് പൊതുസമൂഹം എതിരാണ്, പ്രതിപക്ഷ നേതാവിന് പോലും മന്ത്രിസഭ തീരുമാനങ്ങള്‍ നല്‍കിയില്ലെന്നും അതീവ രഹസ്യമായാണ് നീക്കങ്ങള്‍ ഉണ്ടായതെന്നും ചെന്നിത്തല പറയുന്നു.
കൊവിഡ് പ്രതിരോധത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയമാണെന്നും രമേശ് ചെന്നിത്തല ആരോപിക്കുന്നു. ചികിത്സ കഴിഞ്ഞും മുഖ്യമന്ത്രി യുഎഇയില്‍ നില്‍ക്കുന്നത് ശരിയല്ലെന്നും ഒമ്പത് ദിവസത്തെ യുഎഇ പരിപാടി പിണറായി വിജയന്‍ വെട്ടിച്ചുരുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ഭാഗത്ത് ഏകോപനം ഇല്ലെന്നാണ് ചെന്നിത്തലയുടെ പ്രധാന ആക്ഷേപം.