KeralaNews

കൊതുകു യന്ത്രത്തിൽ ഒളിക്യാമറ, വിവാഹത്തിന് മുമ്പ് ലോഡ്ജിൽ മുറിയെടുത്ത, യുവാവിന്റെയും യുവതിയുടെയും സ്വകാര്യ ദൃശ്യങ്ങൾ പകർത്തി; ജീവനക്കാരൻ പിടിയിൽ

മലപ്പുറം: ലോഡ്ജ് മുറിയിൽ ഒളിക്യാമറ വച്ച് പ്രതിശ്രുത വരന്റെയും വധുവിന്റെയും സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയ ജീവനക്കാരൻ പിടിയിൽ. കോഴിക്കോട്ടെ ലോഡ്ജിലെ ജീവനക്കാരനായ ചേലമ്പ്ര മക്കാടംപള്ലി അബ്ദുൾമുനീറിനെ (35) യാണ് തിരൂർ പൊലീസ് അറസ്റ്റ് ചെയ്തത്. മാസങ്ങൾക്ക് മുമ്പാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.

തിരൂർ സ്വദേശിയായ യുവാവും പ്രതിശ്രുത വധുവും ലോഡ്ജിൽ താമസിച്ചിരുന്നു. ഓൺലൈനായിട്ടാണ് മുറിയെടുത്തത്. ഇവിടത്തെ ഫ്രണ്ട് ഓഫീസ്.ജീവനക്കാരനായിരുന്നു അബ്ദുൾ മുനീർ. കൊതുകിനെ കൊല്ലാൻ ഉപയോഗിക്കുന്ന യന്ത്രത്തിനുളിലാണ് ഒളിക്യാമറ വച്ചത്.

കുറച്ച് നാളുകൾക്ക് ശേഷം, സ്വകാര്യ ദൃശ്യങ്ങൾ കൈവശമുണ്ടെന്നും, 1,45,000രൂപ തന്നില്ലെങ്കിൽ അവ പ്രചരിപ്പിക്കുമെന്നും പറഞ്ഞുകൊണ്ട് പ്രതി ഇവർക്ക് വാട്സാപ്പിൽ മെസേജ് അയച്ച തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.

പൊലീസ് പറഞ്ഞത് പ്രകാരം, യുവാവ് ആദ്യം പ്രതിക്ക് രണ്ടായിരം രൂപ അയച്ചുകൊടുത്തു. കൈയിൽ പണമില്ലെന്നും സ്വർണാഭരണം നൽകാമെന്നും പറഞ്ഞു. തുടർന്ന് മുക്കുപണ്ടവുമായി പ്രതി പറഞ്ഞ സ്ഥലത്ത് പൊലീസിനൊപ്പമെത്തി. ഇയാളുടെ ലാപ്ടോപ്പും ഒളിക്യാമറയുമൊക്കെ പിടിച്ചെടുത്തിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button