ന്യൂഡൽഹി: കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് ഏർപ്പെടുത്തിയ ലോക്ക് ഡൗൺ മെയ് 17 വരെ നീട്ടി.ദേശീയ ലോക്ക് ഡൗണിൽ ഗ്രീൻ സോൺ മേഖലകളിൽ കൂടുതൽ ഇളവുകളുണ്ടാകുമെന്ന്കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.റെയിൽ,
വ്യോമ സർവീസുകളും ഇല്ലായിരിക്കുമെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.ഹോട്ടലുകളും റസ്റ്റോറൻറ്കളും തുറന്ന് പ്രവർത്തിക്കില്ല ഇല്ല 2 തവണയായി നടത്തിയ ലോക്ക് ഡൗണിനേത്തുടർന്ന് രോഗവ്യാപനം കാര്യമായി തടഞ്ഞുനിർത്താൻ കഴിഞ്ഞുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം.
മാര്‍ച്ച് 24 നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. കൊവിഡ് വ്യാപനം തടയുന്നതിനായി 21 ദിവസത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നുവെന്നാണ് പ്രധാനമന്ത്രി അന്ന് പറഞ്ഞത്. കര്‍ശന നിയന്ത്രണങ്ങളോടെ പ്രഖ്യാപിച്ച ലോക്ക് ഡൗണിന്റെ ആദ്യ ദിവസങ്ങളില്‍ വിവിധ സംസ്ഥാനങ്ങളില്‍ അതിഥി തൊഴിലാളികളുടെ മടക്കവും മറ്റും സംബന്ധിച്ചുള്ള വാര്‍ത്തകള്‍ പുറത്ത് വന്നെങ്കിലും പിന്നീട് ഫലപ്രദമായി തന്നെ ഇത് നടപ്പിലാക്കപ്പെട്ടു.
പിന്നീട് രാജ്യത്തെ സ്ഥിതിഗതികള്‍ വിലയിരുത്തിയ കേന്ദ്രസര്‍ക്കാര്‍ മെയ് മൂന്നു വരെ ലോക്ക് ഡൗണ്‍ നീട്ടുകയും ചെയ്തു. കൊവിഡ് ബാധയുടെ തീവ്രത അടിസ്ഥാനമാക്കി രാജ്യത്തെ വിവിധ സോണുകളായി തിരിച്ച് ഇളവുകളോടെയായിരുന്നു രണ്ടാംഘട്ട ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്.