ലോക്ക്ഡൗണ്‍ മറികടന്ന് വിവാഹസല്‍ക്കാരം,വരനും വധുവും അതിഥികളും അറസ്റ്റില്‍

<p>കേപ് ടൗണ്‍ : ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ മറികടന്ന് വിവാഹസല്‍ക്കാരം നടത്തിയതിന് വരനെയും വധുവിനെയും അതിഥികളെയും പൊലീസ് അറസ്റ്റ് ചെയ്തു. ദക്ഷിണാഫ്രിക്കയിലാണ് സംഭവം. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ശന ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങളാണ് പൊതുജനങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. എന്നാല്‍ ഈ നിര്‍ദേശങ്ങള്‍ ലംഘിച്ചാണ് വിവാഹവും സല്‍ക്കാരവും നടത്തിയത്.</p>

<p>വിവരം ലഭിച്ചതിനെ തുടര്‍ന്ന് ചടങ്ങ് നടക്കുന്ന സ്ഥലത്ത് പൊലീസെത്തി വിവാഹത്തില്‍ പങ്കെടുത്ത 50 അതിഥികളേയും വരന്‍ ജബുലാനി(48), വധു നോംതാണ്ടസോ(38) എന്നിവരേയും കസ്റ്റഡിയിലെടുത്തു. പിന്നീട് അവരെ 1000റാന്‍ഡ്(4100 ഇന്ത്യന്‍ രൂപ) പിഴ ചുമത്തി ജാമ്യത്തില്‍ വിട്ടയച്ചു. നിര്‍ദേശം ലംഘിച്ചതിന് ഇവര്‍ക്കെതിരെ നിയമനടപടികളുമായി മുന്നോട്ട് പോവുമെന്ന് പൊലീസ് വ്യക്തമാക്കി. ദക്ഷിണാഫ്രിക്കയില്‍ ഇതുവരെ 1749 കൊറോണ കേസുകളും 13 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.</p>

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News