FeaturedHome-bannerKeralaNews

ലോക്ക് ഡൗണ്‍ കര്‍ശനമാക്കുന്നു,പുറത്തിറങ്ങാന്‍ പാസ്,സ്വകാര്യവാഹനങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍ തെറ്റെന്ന് തെളിഞ്ഞാല്‍ നടപടി

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ നിലവില്‍ വന്നതോടെ അത്യാവശ്യങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ പാസ് നിര്‍ബന്ധമാക്കി. പച്ചക്കറി, പലചരക്ക് മെഡിക്കല്‍ സ്റ്റോര്‍, ടെലികോം ജീവനക്കാര്‍ തുടങ്ങി അത്യാവശ്യം പുറത്തിറങ്ങേണ്ടവര്‍ക്ക് കേരളം മുഴുവന്‍ പാസ് നല്‍കുമെന്ന് ഡിജിപി മാധ്യമങ്ങളെ അറിയിച്ചു. സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ സത്യവാങ്മൂലം നല്‍കണം. നിരത്തിലിറങ്ങുന്നവര്‍ നല്‍കുന്ന വിവരങ്ങള്‍ പൊലീസ് പരിശോധിക്കുമെന്നും തെറ്റായ വിവരങ്ങള്‍ നല്‍കിയാല്‍ നിയമനടപടി സ്വീകരിക്കുമെന്നും ഡിജിപി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി. മരുന്ന് കൊണ്ടുവരുന്ന വാഹനങ്ങള്‍ക്ക് വിലക്കില്ലെന്നും ഡിജിപി അറിയിച്ചു.

ആളുകള്‍ പുറത്തിറങ്ങുന്നത് കുറയ്ക്കാനും വീട്ടില്‍ ഇരിക്കാനുമാണ് ഇത്തരമൊരു നടപടി സ്വീകരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകരെ തടയില്ല. തിരിച്ചറിയല്‍ രേഖ കയ്യില്‍ കരുതണം.ആളുകള്‍ പുറത്തിറങ്ങി വൈറസ് പരക്കാനുള്ള സാധ്യത കൂടാന്‍ പാടില്ലെന്നും അദ്ദേഹം അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button