തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നാളെ മുതല്‍ ലഘൂകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. നിലവിലെ സ്ഥിതി ആശ്വാസകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ അനുവദിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യ സംവിധാനങ്ങള്‍ സമ്മര്‍ദങ്ങള്‍ അതിജീവിച്ചുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. തദ്ദേശഭരണ സ്ഥാപനങ്ങളെ കല്‍സ്റ്ററുകളായി തിരിച്ചു നിയന്ത്രണം ഏര്‍പ്പെടുത്തും. രോഗവ്യാപനത്തോത് കൂടുതല്‍ ഉള്ള മേഖലകളിലായിരിക്കും നിയന്ത്രണം.
നാല് മേഖലകളായി തിരിച്ച് നിയന്ത്രണം
ടിപിആര്‍ 30% ല്‍ കൂടിയ സ്ഥലങ്ങളില്‍ -ട്രിപ്പിള്‍ ലോക്ഡൗണ്‍
ടിപിആര്‍ 20%-30% നിലവിലെ ലോക്ഡൗണ്‍ തുടരും
ടിപിആര്‍ 8%-20% കര്‍ശന നിയന്ത്രണം
ടിപിആര്‍- 8% ല്‍ താഴെയുള്ള മേഖലകളില്‍ കൂടുതല്‍ ഇളവുകള്‍.
സംസ്ഥാനം മൊത്തമെടുത്താല്‍ രണ്ടാം തരംഗം ഏതാണ് നിയന്ത്രിച്ചിട്ടുണ്ട്. എന്നാല്‍ നിരവധി പഞ്ചായത്തുകളില്‍ ടിപിആര്‍ ഉയര്‍ന്നു നില്‍ക്കുകയാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന പഞ്ചായത്തുകളെ കണ്ടെത്തി കണ്ടെയ്ന്‍മെന്റ് സോണ്‍ തിരിച്ച് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും.
ജൂണ്‍ 17 മുതല്‍ പൊതുഗതാഗതം മിതമായ തോതില്‍ അനുവദിക്കും. ശനി, ഞായര്‍ ദിവസങ്ങളില്‍ സംസ്ഥാനത്ത് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ഇന്ന് പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,04,120 പരിശോധനകളാണ് നടത്തിയത്. 166 പേരുടെ മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. 1,21,361 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.