NationalNews

ലോക്ക്ഡൗണ്‍ കാലത്ത് പിറന്ന കുഞ്ഞിന് പേര് സാനിട്ടൈസര്‍

<p>ലോക്ക്ഡൗണ്‍ കാലത്ത് പിറന്ന കുഞ്ഞിന് സാനിറ്റൈസര്‍ എന്ന പേര് നല്‍കി മാതാപിതാക്കള്‍. ഉത്തര്‍പ്രദേശിലെ സഹരണ്‍പൂര്‍ ജില്ലയിലാണ് സംഭവം. കൊറോണ വൈറസ് ഭീതി വിതച്ചപ്പോള്‍ തുരത്താനായി സോപ്പും സാനിറ്റൈസറും ഉപയോഗിച്ച് കൈ നിരന്തരം വൃത്തിയാക്കാനായിരുന്നു ആരോഗ്യപ്രവര്‍ത്തകര്‍ പറഞ്ഞത്. </p>

<p>തങ്ങളുടെ കുഞ്ഞോമനയ്ക്ക് ഈ പേര് നല്‍കാന്‍ പ്രേരിപ്പിച്ചത് ഈ കാരണമാണെന്നാണ് മാതാപിതാക്കള്‍ പറയുന്നത്. കൂടാതെ കോവിഡ് 19നെ പ്രതിരോധിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ തങ്ങള്‍ തൃപ്തരാണെന്നും ഒരു ദേശീയമാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ കുട്ടിയുടെ പിതാവ് വ്യക്തമാക്കിയിരുന്നു.</p>

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker