KeralaNews

അമ്പിളിയുടെ മൃതദേഹവുമായെത്തിയ ആംബുലന്‍സ് നാട്ടുകാര്‍ തടഞ്ഞു

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കരയില്‍ കോടതി ഉത്തരവ് പ്രകാരമുള്ള ഒഴിപ്പിക്കലിനിടെ ആത്മഹത്യ ശ്രമത്തെ തുടര്‍ന്ന് മരിച്ച അമ്പിളിയുടെ മൃതദേഹവുമായെത്തിയ ആംബുലന്‍സ് നാട്ടുകാര്‍ തടഞ്ഞു. കുടുംബം താമസിച്ചിരുന്ന സ്ഥലം ഒഴിപ്പിക്കാനെത്തിയ പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

നടപടിയെടുക്കാത്ത പക്ഷം മൃതദേഹം സംസ്‌കരിക്കാന്‍ അനുവദിക്കില്ലെന്നാണ് നാട്ടുകാരുടെ പ്രതികരണം. വീടിന് നൂറ് മീറ്റര്‍ ദൂരെ വെച്ചാണ് ആംബുലന്‍സ് തടഞ്ഞത്. റോഡില്‍ പ്രതിഷേധം ശക്തിപ്പെടുന്ന സാഹചര്യത്തില്‍ ഡിവൈഎസ്പിയും സംഘവും സ്ഥലത്തെത്തി അനുനയത്തിന് ശ്രമിക്കുകയാണ്.

നെയ്യാറ്റിന്‍കര അതിയന്നൂര്‍ പഞ്ചായത്തിലെ പോങ്ങില്‍ നെട്ടതോട്ടം ലക്ഷംവീട് കോളനിയില്‍ രാജന്‍ സ്ഥലം കയ്യേറിയെന്ന് കാണിച്ച് അയല്‍വാസിയായ വസന്തയാണ് നെയ്യാറ്റിന്‍കര പ്രിന്‍സിപ്പല്‍ മുന്‍സിഫ് കോടതിയെ സമീപിച്ചത്. ക്രമസമാധാന അന്തരീക്ഷം കണക്കിലെടുത്ത് വസന്തയെ പോലീസ് കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button