28.4 C
Kottayam
Saturday, June 6, 2026

വാക്‌സിന്‍ ബോധവല്‍ക്കരണം നടത്താനെത്തിയ ആരോഗ്യപ്രവര്‍ത്തകരെ ഓടിച്ചിട്ട് തല്ലി നാട്ടുകാര്‍

Must read

ഉജ്ജെയിന്‍: കൊവിഡ് പ്രതിരോധ വാക്‌സിന്‍ ബോധവല്‍ക്കരണം നടത്താനെത്തിയ ആരോഗ്യപ്രവര്‍ത്തകരെ നാട്ടുകാര്‍ മര്‍ദിച്ചു. മധ്യപ്രദേശിലെ ഉജ്ജെയിനിലാണ് സംഭവം. വടിയും ഇരുമ്പുദണ്ഡുമായെത്തിയ ഗ്രാമവാസികള്‍ ആരോഗ്യപ്രവര്‍ത്തകരെ മര്‍ദിക്കുകയായിരുന്നു. ഓടി രക്ഷപ്പെടാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ പിന്തുടര്‍ന്ന് മര്‍ദിച്ചു.

മലിഖെഡി ഗ്രാമത്തിലെത്തിയ ആരോഗ്യപ്രവര്‍ത്തകര്‍ കൊവിഡ് പ്രതിരോധ വാക്‌സിനെ കുറിച്ച് ഗ്രാമവാസികളെ ബോധവല്‍ക്കരിക്കുന്നതിനിടയിലാണ് ആക്രമണമുണ്ടായത്. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെ ശകാരവാക്കുകള്‍ ചൊരിഞ്ഞ നാട്ടുകാര്‍ അസിസ്റ്റന്റ് സെക്രട്ടറിയുടെ ഭര്‍ത്താവിന്റെ തലയില്‍ വടിയുപയോഗിച്ച് അടിച്ചു. സംഭവത്തില്‍ നാലുപേര്‍ക്കെതിരേ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തതായി പോലീസ് പറഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ അറസ്റ്റിലായിട്ടുണ്ട്.

‘വാക്‌സിനെ കുറിച്ച് ബോധവല്‍ക്കരണം നടത്തുന്നതിനും ജനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിനും വേണ്ടിയാണ് ഞങ്ങള്‍ അവിടെയെത്തിയത്. എന്നാല്‍ നാട്ടുകാര്‍ വാക്‌സിനെടുക്കാന്‍ തയ്യാറായിരുന്നില്ല. അവരോട് സംസാരിച്ച് കാര്യങ്ങള്‍ വിശദീകരിക്കാമെന്നാണ് ഞങ്ങള്‍ കരുതിയത്.

എന്നാല്‍ ആളുകള്‍ കൂട്ടത്തോടെ എത്തി ഞങ്ങളെ ആക്രമിച്ചു. ഒരാള്‍ വടി ഉപയോഗിച്ച് എന്റെ തലയ്ക്ക് അടിച്ചു.’ തലയില്‍ പരിക്കേറ്റ ഷക്കീല്‍ മുഹമ്മദ് ഖുറേഷി പറയുന്നു. അസിസ്റ്റന്റ് സെക്രട്ടറി രേഷ്മയുടെ ഭര്‍ത്താവാണ് ഖുറേഷി. തങ്ങള്‍ പൂര്‍ണ ആരോഗ്യവാന്മാരാണെന്നും വാക്‌സിന്‍ വേണ്ടെന്നുമാണ് നാട്ടുകാര്‍ പറയുന്നത്.

- Advertisement -

വാക്‌സിന്‍ എടുക്കുന്ന ആളുകള്‍ മരണപ്പെടുന്നതായും അവര്‍ ആരോപിച്ചതായും ഖുറേഷി പറഞ്ഞു. അമ്പതോളം പേര്‍ ചേര്‍ന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം അഴിച്ചുവിട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

- Advertisement -

ആരോഗ്യപ്രവര്‍ത്തകരെ നാട്ടുകാര്‍ ആക്രമിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. വീഡിയോയില്‍ നിന്ന് തിരിച്ചറിഞ്ഞവര്‍ക്കായി പോലീസ് തിരച്ചില്‍ നടത്തുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഡൽഹിയിൽ നാളെ സിജെപി പ്രതിഷേധം; അണികൾക്കായി കർശന മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി, സുരക്ഷ ശക്തമാക്കി പോലീസ്

ഡൽഹി: രാജ്യതലസ്ഥാനത്ത് നാളെ നടക്കാനിരിക്കുന്ന വിപുലമായ പ്രതിഷേധ പരിപാടികളുടെ പശ്ചാത്തലത്തിൽ കോക്രോച്ച് ജനത പാർട്ടി (സിജെപി) തങ്ങളുടെ അണികൾക്കായി പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ ഔദ്യോഗികമായി പുറത്തിറക്കി. നാളെ രാവിലെ കൃത്യം 9 മണിക്ക് ആരംഭിക്കുന്ന...

മെമ്മറി കാർഡ് വിവാദം: വിചാരണക്കോടതി റിപ്പോർട്ട് റദ്ദാക്കണമെന്ന് അതിജീവിത; പുതിയ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നീതിക്കുവേണ്ടിയുള്ള തങ്ങളുടെ കടുത്ത നിയമപോരാട്ടം ഒരിയ്ക്കലും അവസാനിപ്പിക്കാൻ തയ്യാറാകാതെ വീണ്ടും ശക്തമായ നിയമനടപടികളുമായി അതിജീവിത മുന്നോട്ട്. കേസിലെ അതീവ സുപ്രധാന തെളിവായ ആക്രമണ ദൃശ്യങ്ങളുള്ള മെമ്മറി കാർഡിലെ...

തൃണമൂലിലെ പൊട്ടിത്തെറി പാർലമെന്റിലേക്കും; മമതയുടെ യോഗത്തിൽ പങ്കെടുത്തത് മൂന്ന് ലോക്‌സഭാ എംപിമാർ മാത്രം,23 എംപിമാർ വിമത പക്ഷത്തേക്ക് പിളർപ്പിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പൊട്ടിത്തെറി സംസ്ഥാന നിയമസഭയ്ക്ക് പിന്നാലെ ഇപ്പോൾ രാജ്യതലസ്ഥാനമായ ഡൽഹിയിലെ പാർലമെന്റിലേക്കും അതീവ വേഗത്തിൽ വ്യാപിക്കുന്നു. തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പാർലമെന്ററി പാർട്ടിയിൽ വലിയ...

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

Popular this week