23.7 C
Kottayam
Saturday, November 16, 2024
test1
test1

15 ഇടത്ത് എല്‍ഡിഎഫ്, 11 വാര്‍ഡുകളില്‍ യുഡിഎഫ്, ഇടമലക്കുടിയില്‍ ബിജെപി

Must read

തിരുവനന്തപുരം: ഇരിങ്ങാലക്കുട നഗരസഭാ ഭരണം യുഡിഎഫും പിറവം മുനിസിപ്പാലിറ്റി ഭരണം എൽഡിഎഫും നിലനിർത്തി. ഇരിങ്ങാലക്കുട നഗരസഭയിലെ 18 ാം വാർഡായ ചാലാംപടം ഉപതിരഞ്ഞെടുപ്പിൽ 151 വോട്ടിന്റെ ഭൂരിപക്ഷത്തിൽ യുഡിഎഫ് വിജയിച്ചു. നഗരസഭയിലെ യുഡിഎഫിനും എൽഡിഎഫിനും അംഗബലം തുല്യമായതിനാൽ ഉപതിരഞ്ഞെടുപ്പ് ഫലം ഭരണം പിടിക്കാൻ ഇരുകൂട്ടർക്കും നിർണായകമായിരുന്നു. ആലപ്പുഴ അരൂർ. പാലക്കാട് ശ്രീകൃഷ്ണപുരം, കോഴിക്കോട് നന്മണ്ട ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിൽ സിപിഎം സ്ഥാനാർഥികൾ ലീഡ് ചെയ്യുന്നു.

ഇടപ്പള്ളിച്ചിറയിൽ വിജയം: പിറവം നഗരസഭാ ഭരണം എൽഡിഎഫ് നിലനിർത്തി
പിറവം നഗരസഭാ ഭരണം എൽഡിഎഫ് നിലനിർത്തി. ഇടപ്പള്ളിച്ചിറ വാർഡിലേക്ക് നടന്ന വാശിയേറിയ ഉപതിരഞ്ഞെടുപ്പിൽ 26 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് എൽഡിഎഫിലെ ഡോ അജേഷ് മനോഹർ വിജയിച്ചത്. ഇവിടെ എൽഡിഎഫിനും യുഡിഎഫിനും തുല്യ അംഗബലമായതിനാൽ 14 ാം വാർഡിലെ ഉപതിരഞ്ഞെടുപ്പിന് ഏറെ വീറും വാശിയുമുണ്ടായിരുന്നു.

കൊച്ചി കോർപറേഷൻ ഭരണത്തിൽ നിർണായകമായ ഗാന്ധിനഗർ വാർഡ് എൽഡിഎഫ് നിലനിർത്തി. സിപിഎമ്മിലെ ബിന്ദു ശിവൻ കോൺഗ്രസിലെ പി.ഡി മാർട്ടിനെ 687 വോട്ടിന്റെ ഭൂരിപക്ഷത്തിൽ തോൽപിച്ചു. സിപിഎമ്മിലെ കെ.ശിവന്റെ മരണത്തെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്.

കോട്ടയം കാണക്കാരി പഞ്ചായത്ത് ഭരണം എൽഡിഎഫിന്. കളരിപ്പടി വാർഡിൽ 338 വോട്ടിന്റെ ഭൂരിപക്ഷത്തിൽ എൽഡിഎഫ് വിജയിച്ചു. സിപിഎമ്മിലെ വി.ജി അനിൽകുമാറാണ് വിജയിച്ചത്. കോൺഗ്രസിന്റെ സിറ്റിങ് സീറ്റ് സിപിഎം പിടിച്ചെടുക്കുകയായിരുന്നു.

മാഞ്ഞൂർ പഞ്ചായത്തിലെ 12 ാം വാർഡായ മാഞ്ഞൂർ സെൻട്രലിൽ യുഡിഎഫ് സ്ഥാനാർഥി കോൺഗ്രസിലെ സുനു ജോർഡ് 252 വോട്ടിന് വിജയിച്ചു. സീറ്റ് യുഡിഎഫ് നിലനിർത്തുകയായിരുന്നു.

കാഞ്ഞങ്ങാട് നഗരസഭയിലെ ഒഴിഞ്ഞവളപ്പ് വാർഡ് ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് നിലനിർത്തി. കോൺഗ്രസ് സ്ഥാനാർഥി കെ.കെ ബാബു എൽഡിഎഫിലെ കെ.വി സുഹാസിനെ 116 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തി.

പൂക്കോട്ടൂർ പഞ്ചായത്തിലെ ചീനിക്കൽ ഡിവിഷനിൽ യുഡിഎഫ് വിജയിച്ചു. മുസ്ലിം ലീഗിലെ അബ്ദുൾസത്താർ 710 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.

തിരുവനന്തപുരം കോർപറേഷനിലെ വെട്ടുകട് വാർഡിൽ 1490 വോട്ടിന്റെ ഭൂരിപക്ഷത്തിൽ സിപിഎമ്മിലെ ക്ലൈനസ് റൊസാരിയ വിജയിച്ചു.

തേവലക്കര പഞ്ചായത്തിലെ നടുവിലക്കര വാർഡിൽ യുഡിഎഫ് സ്ഥാനാർഥിയായ ആർഎസ്പിയിലെ പ്രദീപ്കുമാർ 317 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.

രാജാക്കാട് പഞ്ചായത്തിലെ കുരിശുംപടി വാർഡിൽ യുഡിഎഫിലെ കോൺഗ്രസ് സ്ഥാനാർഥി പ്രിൻസ് തോമസ് 429 വോട്ടിന്റെ ഭൂരിപക്ഷത്തിൽ സിപിഐ സ്ഥാനാർഥിയെ തോൽപിച്ചു.

ഒങ്ങല്ലൂർ പഞ്ചായത്ത് എട്ടാം വാർഡിൽ സിപിഎമ്മിലെ കെ അശോകൻ 380 വോട്ടിന് ബിജെപി സ്ഥാനാർഥിയെ തോൽപിച്ചു. ഇവിടെ കോൺഗ്രസ് സ്ഥാനാർഥിക്ക് കിട്ടിയത് ആകെ 72 വോട്ടാണ്. എരുത്തുംപതി പഞ്ചായത്ത് ഏഴാം വാർഡിൽ സിപിഎം സ്ഥാനാർഥി 169 വോട്ടിന് ബിജെപി സ്ഥാനാർഥിയെ തോൽപിച്ചു. കോൺഗ്രസ് സ്ഥാനാർഥി ഇവിടെ മൂന്നാം സ്ഥാനത്തായി.

പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിലെ പോത്തൻകോട് ഡിവിഷനിൽ

കോഴിക്കോട് കൂടരഞ്ഞി പഞ്ചായത്തിലെ കൂമ്പാറ വാർഡ് എൽഡിഎഫ് നിലനിർത്തി. വിജയം 47 വോട്ടിന്.

പാലക്കാട് കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിൽ സിപിഎമ്മിലെ സോമദാസൻ 1381 വോട്ടിന് വിജയിച്ചു.

നറുക്കെടുപ്പിലൂടെ യുഡിഎഫിന് ഭരണം ലഭിച്ച കോഴിക്കോട് ഉണ്ണികുളം പഞ്ചായത്തിലെ വള്ളിയോട് വാർഡ് യുഡിഎഫ് വിജയിച്ചു. 530 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മുസ്ലിം ലീഗിലെ ഒ.എം ശശീന്ദ്രൻ വിജയിച്ചത്.

ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ചു.ചിന്താമണി കാമരാജാണ് വിജയിച്ചത്.ഇഡിലിപ്പറക്കുടിയിൽ സി പി എം പഞ്ചായത്ത് അംഗം ഉത്തമ ചിന്നസ്വാമി മരണപ്പെട്ടതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് നടത്തിയത്. തിരഞ്ഞെടുപ്പിൽ ബിജെപി 39 എൽഡിഎഫ് 38 യുഡിഎഫ് 15 വോട്ടുനേടി.ഒരു വോട്ടിനാണ് ബി ജെ പി സ്ഥാനാർത്ഥിയായ ചിന്താമണി കാമരാജ് വിജയിച്ചത്.

ഫലങ്ങൾ ജില്ല തിരിച്ച് – 

തിരുവനന്തപുരം

  • വിതുര ഗ്രാമപഞ്ചായത്ത് – വാർഡ് 3 പൊന്നാംചുണ്ട് 45 വോട്ടിന് എൽഡിഎഫ് സ്ഥാനാർത്ഥി എസ്.രവികുമാർ ജയിച്ചു. യുഡിഎഫ് സിറ്റിംഗ് സീറ്റായിരുന്നു ഇത്.  പോത്തൻകോട് ബ്ലോക്ക് ഡിവിഷൻ എൽഡിഎഫ്  സ്ഥാനാർത്ഥി മലയിൽകോണം സുനിൽ വിജയിച്ചു .നേരത്തെ എൽഡിഎഫ് വിജയിച്ച സീറ്റാണ് നിലനിർത്തിയത്. ബ്ലോക്ക് മെമ്പറായിരുന്ന ശ്രീകണ്ഠൻ കോവിഡ് ബാധിച്ച് മരിച്ചതിനെ തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ് നടന്നത്.
  • വെട്ടുകാട് വാർഡ് 1490 വോട്ടിന് എൽഡിഎഫിലെ ക്ലൈനസ് റൊസാരിയോ വിജയിച്ചു
  • പോത്തൻകോട് ബ്ലോക്ക് 495 വോട്ടുകൾക്ക് എൽഡിഎഫ് ലീഡ് ചെയ്യുന്നു

കൊല്ലം

  • ചിതറ ഗ്രാമപഞ്ചായത്തിലെ സത്യമംഗലം വാർഡ്  യുഡിഎഫ് നിലനിർത്തി. യുഡിഎഫ് സ്ഥാനാർഥി എസ്.ആശയാണ് വിജയിച്ചത്. വിജയം 16 വോട്ടിന്
  • കൊല്ലം തേവലക്കര പഞ്ചായത്ത് മൂന്നാം വാർഡ് യുഡിഎഫ് പിടിച്ചെടുത്തു. ആർ.എസ്.പിയിലെ ജി പ്രദീപ്കുമാർ 317 വോട്ടുകൾക്ക് വിജയിച്ചു.  ബി.ജെ.പിയുടെ സിറ്റിങ് വാർഡാണ് യുഡിഎഫ് പിടിച്ചെടുത്തത്

ഇടുക്കി

  • ഇടമലക്കുടി പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പിൽ സിപിഎമ്മിൻ്റെ സിറ്റിംഗ് സീറ്റ് പിടിച്ചെടുത്ത് ബിജെപി. താമര ചിഹ്നത്തിൽ മത്സരിച്ച ചിന്താമണി കാമരാജിന്റെ ജയം ഒരു വോട്ടിന്.
  • രാജാക്കാട് പഞ്ചായത്തിലെ ഒൻപതാം വാർഡ് ഉപതിരഞ്ഞെടുപ്പിൽ  വാർഡ് യുഡിഎഫ് നിലനിർത്തി. പ്രിൻസ് തോമസ് ജയിച്ചത് 678 വോട്ടുകൾക്ക് വിജയിച്ചു.

വോട്ടുനില
പ്രിൻസ് തോമസ് (യുഡിഎഫ്) – 678
കെ.പി അനിൽ (എൽഡിഎഫ്) –  249
ലീഡ് – 429

കോട്ടയം

  • കാണക്കാരി പഞ്ചായത്ത് ഒൻപതാം വാർഡിൽ  എൽഡിഎഫിന് ജയം. കോൺഗ്രസിൻ്റെ സിറ്റിങ് സീറ്റ് സിപിഎം പിടിച്ചെടുത്തു. സിപിഎമ്മിൻ്റെ വി.ജി. അനിൽകുമാർ ജയിച്ചത് 338 വോട്ടിന്
  • മാഞ്ഞൂർ പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് യുഡിഎഫ്  നിലനിർത്തി. കോൺഗ്രസിലെ സുനു ജോർജ് 252 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. കഴിഞ്ഞ തവണ കോൺഗ്രസിന് 112 വോട്ടുകളുടെ ഭൂരിപക്ഷം ആയിരുന്നു ഇവിടെ ഉണ്ടായിരുന്നു

എറണാകുളം

  • കൊച്ചി കോ‍ർപ്പറേഷനിലെ 63-ാം ഡിവിഷൻ എൽഡിഎഫിൻ്റെ ബിന്ദു ശിവൻ 687 വോട്ടിന് വിജയിച്ചു. എൽഡിഎഫ് സിറ്റിംഗ് സീറ്റാണിത്.
  • പിറവം നഗരസഭ – 14-ാം വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥി അജേഷ് മനോഹർ 20 വോട്ടിന് ജയിച്ചു. എൽഡിഎഫ് സിറ്റിംഗ് സീറ്റാണിത്.

തൃശ്ശൂർ

  • ഇരിങ്ങാലക്കുട നഗരസഭയിലെ ചാലാംപാടം ഡിവിഷൻ UDF നിലനിർത്തി. മിനി ജോസ് ചാക്കോളയുടെ ഭൂരിപക്ഷം 149
  • കടപ്പുറം പഞ്ചായത്തിലെ 16-ാം വാർഡിൽ  LDF ന് തോൽവി. യു ഡിഎഫ് വാർഡ് തിരിച്ചു പിടിച്ചു

പാലക്കാട്

  • തരൂർ പഞ്ചായത്തിലെ ഒന്നാം വാർഡ് എൽ. ഡി. എഫ്. നിലനിർത്തി.  എം.സന്ധ്യ യാണ്153 വോട്ടിന് ജയിച്ചത്
  • സി.പി. എം. വിമതന് വിജയം. പാലക്കാട് എരിമയൂർ എരിമയൂർ പഞ്ചായത്തിലെ ഒന്നാം വാർഡിലാണ് CPM വിമതൻ അട്ടിമറി വിജയം നേടിയത്. ജെ. അമീർ വിജയിച്ചത് 377 വോട്ടിന്.  സി.പി.എം ബ്രാഞ്ച് സെക്രട്ടറിയായിരുന്നു അമീർ. യു ഡി. എഫിന്റെ സിറ്റിങ് വാർഡിൽ സി.പിഎം സ്ഥാനാർത്ഥി മൂന്നാമതായി.
  • ഓങ്ങല്ലൂർ പഞ്ചായത്ത് എട്ടാം വാർഡ് എൽ ഡി എഫ് നിലനിർത്തി. 380 വോട്ടിന്റെ ഭൂരിപക്ഷത്തിൽ സിപിഐ എമ്മിലെ കെ അശോകൻ വിജയിച്ചു

മലപ്പുറം

  • മലപ്പുറം തിരുവാലി ഏഴാം വാർഡ് യു.ഡി.എഫ് വിജയിച്ചു. അല്ലേക്കാട് അജീസ് 106 വോട്ടുകൾക്കാണ് വിജയിച്ചത്
  • മലപ്പുറം ഊർങ്ങാട്ടിരി  വാർഡ് അഞ്ചിൽ സത്യൻ കോൺഗ്രസ് 354 വോട്ടുകൾക്ക് വിജയിച്ചു
  • മലപ്പുറം മക്കരപറമ്പിൽ ഒന്നാം വാർഡിൽ  സി.ഗഫൂർ മുസ്ലീം ലീഗ് 90 വോട്ടുകൾക്ക് വിജയിച്ചു.
  • മലപ്പുറം  പൂക്കോട്ടൂർ വാർഡ് 14 ൽ സത്താർ മുസ്ലീം ലീഗ് 221 വോട്ടുകൾക്ക് വിജയിച്ചു
  • മലപ്പുറം കാലടി പഞ്ചായത്ത് ആറാം വാർഡിൽ 278 വോട്ടിന് രജിത (യുഡിഎഫ്) വിജയിച്ചു.

കോഴിക്കോട്

  • കൂടരഞ്ഞി പഞ്ചായത്തിലെ കൂമ്പാറ വാർഡ് എൽഡിഎഫ് നിലനിർത്തി. ആദർശ് ജോസഫിൻ്റെ വിജയം ഏഴ് വോട്ടിന്. ലിൻ്റോ ജോസഫ് എംഎൽഎയായതിനെ തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വന്നത്. 
  • ഉണ്ണിക്കുളം പഞ്ചായത്തിലെ 15 ആം വാർഡായ വള്ളിയോത്ത് UDF നിലനിർത്തി. OM ശശീന്ദ്രൻ 530 വോട്ടിന് വിജയിച്ചു. വള്ളിയോത്ത് വാർഡിലെ സിറ്റിംഗ് മെമ്പറുടെ മരണത്തെ തുടർന്നാണ് തെരഞ്ഞെടുപ്പ്

കാസർഗോഡ് 

  • കാഞ്ഞങ്ങാട് നഗരസഭ 30-ാം വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥി കെ.കെ ബാബു വിജയിച്ചു. 116 വോട്ടുകളുടെ ഭൂരി പക്ഷത്തിനാണ് വിജയം. ഇതോടെ വാർഡ് യുഡിഎഫ് നിലനിർത്തി

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ദക്ഷിണാഫ്രിക്കയെ തകർത്തു, പരമ്പര സ്വന്തമാക്കി ടീം ഇന്ത്യ! സഞ്ജു-തിലക് വെടിക്കെട്ടിന് പിന്നാലെ എറിഞ്ഞൊതുക്കി ബൗളർമാർ

ജൊഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നാലാം ടി20യില്‍ ഇന്ത്യക്ക് കൂറ്റന്‍ ജയം. ജൊഹന്നാസ്ബര്‍ഗില്‍ നടന്ന നടന്ന മത്സത്തില്‍ 135 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ തിലക് വര്‍മ (120), സഞ്ജു...

വിമർശകർക്ക് ബാറ്റ് കൊണ്ട് മറുപടി! സഞ്ജുവിനും തിലകിനും സെഞ്ചുറി; ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍

ജൊഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നാലാം ടി20യില്‍ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍. സഞ്ജു സാംസണും (109) തിലക് വര്‍മയും (120) സെഞ്ചുറി നേടിയ മത്സരത്തില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 283 റണ്‍സാണ് ഇന്ത്യ അടിച്ചെടുത്തത്....

‘ആത്മകഥ ബോംബ് ഒരു തരത്തിലും ബാധിച്ചിട്ടില്ല, ഇപിയെ പാർട്ടി വിശ്വസിക്കുന്നു’; ഇപിയ്ക്ക് പിന്തുണയുമായി സിപിഎം

തിരുവനന്തപുരം: ആത്മകഥ ബോംബ് ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഡിസി ബുക്സുമായി ഇപി കരാർ ഉണ്ടാക്കിയിട്ടില്ല. താൻ എഴുതിയതല്ലെന്ന് ജയരാജൻ തന്നെ പറഞ്ഞു. പുസ്തക വിവാദത്തിൽ ഇല്ലാത്ത കാര്യം പ്രചരിപ്പിച്ചു....

കേരളം ഇന്ത്യയ്ക്ക് പുറത്തോ? കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി

ആലപ്പുഴ: വയനാട് ഉരുള്‍പൊട്ടൽ ദുരന്തത്തിൽ കേന്ദ്ര സഹായം വൈകുന്നതില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ആലപ്പുഴ കഞ്ഞിക്കുഴിയിൽ സിപിഎം ഏരിയാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിനിടെയാണ് മുഖ്യമന്ത്രി കേന്ദ്ര സര്‍ക്കാരിനെതിരെ...

തന്റെ വീട്ടിൽ താമസിക്കുന്നത് കുടുംബസുഹൃത്തെന്ന് സരിൻ, ആധാരവുമായി സൗമ്യ; സരിനൊപ്പം ഭാര്യയും വാർത്താസമ്മേളനത്തിൽ

പാലക്കാട്: പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെ ആരോപണങ്ങൾക്ക് മറുപടിയുമായി പാലക്കാട്ടെ ഇടതു സ്വതന്ത്ര സ്ഥാനാർത്ഥി ഡോ. പി സരിൻ. ഭാര്യ ഡോ സൗമ്യയുമായി ചേർന്ന് നടത്തിയ വാർത്താസമ്മേളനത്തിൽ സരിൻ പ്രതിപക്ഷ നേതാവിനെ വെല്ലുവിളിച്ച് വീട്ടിലേക്കും...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.