ആറ്റുകാല്‍ പൊങ്കാല: തിരുവനന്തപുരത്ത് നാളെ പ്രാദേശിക അവധി

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല പ്രമാണിച്ച് തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും നാളെ (ഫെബ്രുവരി 17) പ്രാദേശിക അവധിയായിരിക്കുമെന്ന് ജില്ലാ കള്കടര്‍ ഡോ.നവ്ജ്യോത്ഖോസ അറിയിച്ചു.

നാളെയാണ് ചരിത്ര പ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല. രാവിലെ 10.50 ന് പണ്ടാര അടുപ്പില്‍ തീ പകരും. കൊവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ചാകും പൊങ്കാല തര്‍പ്പണം എന്നും ട്രസ്റ്റ് ഭാരവാഹികള്‍ നേരത്തെ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പൊങ്കാല പണ്ടാര അടുപ്പില്‍ മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്.

ക്ഷേത്ര പരിസരത്ത് പൊങ്കാല അനുവദിക്കില്ല. ഉച്ചക്ക് 1.20 ന് പൊങ്കാല നിവേദിക്കും. നിവേദ്യത്തിനായി ക്ഷേത്രത്തില്‍ നിന്നും പൂജാരിമാരെ പ്രത്യേകമായി നിയോഗിച്ചിട്ടില്ലെന്നും ട്രസ്റ്റ് അറിയിച്ചു. പണ്ടാര ഓട്ടം മാത്രമാണ് നടത്തുക. പുറത്ത് എഴുന്നെള്ളുന്ന സമയത്ത് പറയെടുപ്പ്, പുഷ്പാഭിഷേകം എന്നിവ ഉണ്ടായിരിക്കില്ല. ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ് ജനങ്ങള്‍ പാലിക്കണം എന്നും ട്രസ്റ്റ് ഭാരവാഹികള്‍ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News