തദ്ദേശതെരഞ്ഞെടുപ്പില്‍ തപാല്‍ വോട്ട് അനുവദിക്കേണ്ടവരുടെ പട്ടിക ഇന്ന് മുതല്‍ തയ്യാറാക്കും

തദ്ദേശതെരഞ്ഞെടുപ്പില്‍ തപാല്‍ വോട്ട് അനുവദിക്കേണ്ടവരുടെ പട്ടിക സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് മുതല്‍ തയ്യാറാക്കും. ആരോഗ്യവകുപ്പിന്‍റെ കണക്ക് പ്രകാരം തയ്യാറാക്കുന്ന പട്ടിക പോളിംങ് വരെ ഓരോ ദിവസവും പുതുക്കും. മറ്റ് ജില്ലകളില്‍ കഴിയുന്ന കോവിഡ് വൈറസ് ബാധിതര്‍ക്കും ക്വാറന്റൈൻ ഉള്ളവര്‍ക്കും സ്പെഷ്യല്‍ തപാല്‍ വോട്ട് അനുവദിക്കും.

ഡിസംബര്‍ എട്ടിന് ആദ്യഘട്ട തെര‍ഞ്ഞെടുപ്പ് നടക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ ആദ്യ ഘട്ട പട്ടികയാണ് ഇന്ന് മുതല്‍ തയ്യാറാക്കുന്നത്.കമ്മീഷന്‍ നിയോഗിച്ച ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥന്‍ പട്ടിക തയ്യാറാക്കി അതാത് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ക്ക് കൈമാറും.നാളെ മുതല്‍ ഡിസംബര്‍ ഏഴ് വൈകിട്ട് മൂന്ന് മണിവരെയും പട്ടിക ഓരോ ദിവസവും പുതുക്കും.കമ്മീഷന്‍റെ പട്ടികയില്‍ പെടുന്നയാള്‍ക്ക് കോവിഡ് ഭേദമായാലും തപാല്‍ വോട്ട് മാത്രമേ ചെയ്യാന്‍ കഴിയു എന്നും അറിയിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News