മിഠായി നല്‍കി ആലപ്പുഴയില്‍ എല്‍കെജി വിദ്യാര്‍ഥിനിയ്ക്ക് പീഡനം: സ്‌കൂള്‍ ജീവനക്കാരന്‍ അറസ്റ്റില്‍

ഹരിപ്പാട്: മിഠായി നല്‍കി പ്രലോഭിപ്പിച്ച് ആലപ്പുഴയില്‍ എല്‍കെജി വിദ്യാര്‍ഥിയെ പീഡിപ്പിച്ച കേസില്‍ സ്‌കൂള്‍ ജീവനക്കാരന്‍ അറസ്റ്റില്‍. ഇടുക്കി വാഗമണ്‍ ചോറ്റുകുഴിയില്‍ ജോണ്‍സണ്‍ (54) നെയാണ് കരീലക്കുളങ്ങര പൊലീസ് പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്.

നങ്ങ്യാര്‍കുളങ്ങരയിലെ സ്വകാര്യ സ്‌കൂളില്‍ സഹായി ആയി ജോലി ചെയ്തിരുന്ന ഇയാള്‍ അതേ സ്‌കൂളിലെ എല്‍കെജി വിദ്യാര്‍ത്ഥിനിയെയാണ് പീഡനത്തിനിരയാക്കിയത്. മിഠായി നല്‍കി പ്രലോഭിപ്പിച്ച് സ്‌കൂള്‍ കോമ്പൗണ്ടിലുള്ള ഇയാളുടെ മുറിയില്‍ കൊണ്ടുപോയാണ് കുട്ടിയെ പീഡിപ്പിച്ചത്.

രണ്ട് തവണ സമാന രീതിയില്‍ പീഡനം നടന്നതായി പൊലീസ് പറഞ്ഞു. ശാരീരികമായി അസ്വസ്ഥതകള്‍ കാണിച്ച കുട്ടിയോട് മാതാവ് വിവരങ്ങള്‍ ചോദിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് മാതാവ് കരീലക്കുളങ്ങര പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതിയെ ഹരിപ്പാട് ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News