24.1 C
Kottayam
Friday, June 5, 2026

എസ്.എസ്.എല്‍.സി, പ്ലസ്ടു സംശയനിവാരണത്തിന് കൈറ്റ് വിക്ടേഴ്സില്‍ ലൈവ് ഫോണ്‍-ഇന്‍ ഇന്നുമുതല്‍; മുഴുവന്‍ ക്ലാസുകളുടെയും സമയക്രമത്തിലും മാറ്റം

Must read

തിരുവനന്തപുരം: പരീക്ഷകള്‍ക്ക് മുന്നോടിയായി പത്ത്, പ്ലസ് ടു ക്ലാസുകളുടെ സംശയനിവാരണത്തിനുള്ള തത്സമയ ഫോണ്‍-ഇന്‍ പരിപാടി കൈറ്റ്-വിക്ടേഴ്സില്‍ ഇന്നു മുതല്‍ ആരംഭിക്കും. മുഴുവന്‍ ക്ലാസുകളുടെയും സമയക്രമവും മാറ്റിയിട്ടുണ്ട്. പത്താംക്ലാസുകാര്‍ക്ക് വൈകിട്ട് 5.30 മുതല്‍ 7 വരെയും പ്ലസ് ടു വിഭാഗത്തിന് രാത്രി 7.30 മുതല്‍ 9 വരെയും 1800 425 9877 എന്ന ടോള്‍ഫ്രീ നമ്പറിലൂടെ സംശയനിവാരണം നടത്താം.

പത്താം ക്ലാസിലേത് തൊട്ടടുത്ത ദിവസം രാവിലെ 6 മുതല്‍ പുനഃസംപ്രേഷണം ചെയ്യും.പത്താംക്ലാസില്‍ മാര്‍ച്ച് 3 മുതല്‍ 5 വരെ തുടര്‍ച്ചയായി രസതന്ത്രം, ജീവശാസ്ത്രം, സാമൂഹ്യശാസ്ത്രം എന്നീ വിഷയങ്ങളും 7 മുതല്‍ 11 വരെ ഭൗതികശാസ്ത്രം, ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ഗണിതം എന്നിങ്ങനെയാണ് ലൈവ് ഫോണ്‍-ഇന്‍. മാര്‍ച്ച് 12 ന് ഭാഷാവിഷയങ്ങളും ലൈവ് നല്‍കും.പ്ലസ് ടു വിഭാഗത്തിന് മാര്‍ച്ച് 3 മുതല്‍ 12 വരെ തുടര്‍ച്ചയായി കെമിസ്ട്രി, ഫിസിക്സ്, ഹിസ്റ്ററി, മാത്സ്, ഇക്കണോമിക്സ്, കമ്പ്യൂട്ടര്‍സയന്‍സ്/ആപ്ലിക്കേഷന്‍, ഇംഗ്ലീഷ്, ബയോളജി, ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടന്‍സി എന്നീ വിഷയങ്ങളും മാര്‍ച്ച് 13 ന് ഭാഷാവിഷയങ്ങളും മാര്‍ച്ച് 14 ന് പൊളിറ്റിക്കല്‍ സയന്‍സും ലൈവ് ഫോണ്‍-ഇന്‍ പരിപാടിയില്‍ ലഭ്യമാക്കും. പകൈറ്റ്-വിക്ടേഴ്സ് പ്ലസില്‍ അടുത്തദിവസം പത്താംക്ലാസ് രാത്രി 7.30 നും പ്ലസ് ടു വൈകുന്നേരം 5.30 നും പുനഃസംപ്രേഷണം ചെയ്യും.

മറ്റു ക്ലാസുകള്‍ ഇപ്രകാരമാണ്

ഇന്ന് (മാര്‍ച്ച് 3, വ്യാഴം) മുതല്‍ പ്ലസ് വണ്‍ ക്ലാസുകള്‍ രാവിലെ 7.30 മുതല്‍ 10.30 വരെ (ദിവസവും ആറു ക്ലാസുകള്‍) ആയിരിക്കും. പുനഃസംപ്രേഷണം പിറ്റേ ദിവസം കൈറ്റ്-വിക്ടേഴ്സ് പ്ലസില്‍ ഉച്ചയ്ക്ക് 12.30 മുതല്‍ 3.30 വരെ.പ്രീ-പ്രൈമറി രാവിലെ 10.30നും ഒന്നുംരണ്ടും ക്ലാസുകള്‍ ഉച്ചയ്ക്ക് 12.00നും 12.30നും. ഇവയുടെ പുനഃസംപ്രേഷണം പിറ്റേ ദിവസം കൈറ്റ് വിക്ടേഴ്സ് പ്ലസില്‍ വൈകുന്നേരം 3.30നും രാവിലെ 7 നും 7.30നും നടക്കും.

- Advertisement -

മൂന്ന്, നാല് ക്ലാസുകള്‍ക്ക് ഇനിമുതല്‍ ദിവസവും രണ്ടുക്ലാസുകള്‍ (ഉച്ചയ്ക്ക് 1 മുതല്‍ 2 വരെയും, 2മുതല്‍ 3 വരെയും) ഉണ്ടായിരിക്കും. ഇവയുടെ പുനഃസംപ്രേഷണം രാവിലെ 8 നും 9 നും. അഞ്ചും ഏഴും ക്ലാസുകള്‍ ഉച്ചയ്ക്ക് 3 നും 3.30 നും (പുനഃസംപ്രേഷണം 10.30നും 11 നും).ആറാംക്ലാസിന്റെ സംപ്രേഷണം പൂര്‍ത്തിയായി. എട്ടിന് മൂന്നു ക്ലാസുകളും (വൈകുന്നേരം 4 മുതല്‍ 5.30 വരെയും) പുനഃസംപ്രേഷണം അടുത്തദിവസം 11 മുതല്‍ കൈറ്റ്-വിക്ടേഴ്സ് പ്ലസില്‍) ഒന്‍പതിന് രാവിലെ 11 മുതല്‍ 12 വരെ രണ്ടുക്ലാസുകളും നടക്കും (പുനഃസംപ്രേഷണം വൈകുന്നേരം 4 മുതല്‍, കൈറ്റ്-വിക്ടേഴ്സ് പ്ലസില്‍ അടുത്ത ദിവസം ഉണ്ടായിരിക്കും).

- Advertisement -

പൊതുപരീക്ഷയുള്ള കുട്ടികള്‍ക്ക് സാധാരണ ക്ലാസുകള്‍ക്കുപുറമേ പരീക്ഷയ്ക്ക് സഹായകമാകുന്ന വിധത്തിലുള്ള റിവിഷന്‍ ക്ലാസുകളും ഓഡിയോ ബുക്കുകളും നേരത്തെ കൈറ്റ് പുറത്തിറക്കിയിട്ടുണ്ട്. മുഴുവന്‍ ക്ലാസുകളും സമയക്രമവും firstbell.kite.kerala.gov.in പോര്‍ട്ടലില്‍ ലഭ്യമാകും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അണ്ണാമലൈ ബിജെപി വിടും; നാളെ പ്രഖ്യാപനം, അമിത് ഷായുമായുള്ള ചർച്ചയും ഫലം കണ്ടില്ല

ചെന്നൈ: തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈയുടെ ഭാവിപരിപാടികളെക്കുറിച്ചുള്ള അഭ്യൂഹങ്ങളാണ് ഇപ്പോൾ തമിഴ്‌നാട്ടിലും ഡൽഹിയിലും. നാളെ(ജൂൺ അഞ്ചിന്) ചെന്നൈയിൽവെച്ച് അദ്ദേഹം നിർണായകമായ രാഷ്ട്രീയ പ്രഖ്യാപനം നടത്തുമെന്നും ബിജെപിയിൽ നിന്നുള്ള അദ്ദേഹത്തിന്റെ വിടവാങ്ങൽ...

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

Popular this week