24.8 C
Kottayam
Wednesday, May 15, 2024

എക്‌സൈസ് സി.ഐയുടെ വാഹനത്തില്‍ നിന്ന് ആറു ലിറ്റര്‍ മദ്യം പിടികൂടി

Must read

ആലപ്പുഴ: നിയമപരമായി കൈവശം വെക്കാവുന്നതിലും അധികം അളവില്‍ മദ്യവുമായി ചേര്‍ത്തലയില്‍ എക്‌സൈസ് ഉദ്യോഗസ്ഥനെ പോലീസ് പിടികൂടി. എറണാകുളം എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സി.ഐ ഷിബുവിനെയാണ് ചേര്‍ത്തല പോലീസ് കസ്റ്റഡിയിലെടുത്തത്.

പോലീസിന്റെ പതിവ് വാഹനപരിശോധനക്കിടെയാണ് എക്‌സൈസ് ഉദ്യോഗസ്ഥന്റെ പക്കല്‍ അളവിലേറെ മദ്യം കണ്ടെത്തിയത്. തുടര്‍ന്ന് നിയമനടപടി സ്വീകരിക്കുകയായിരുന്നു. ആറു ലിറ്ററോളം മദ്യമാണ് വാഹനത്തില്‍ കണ്ടെത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week