ബാറില്‍ നിന്ന് കടത്തിക്കൊണ്ടുപോയി വീട്ടില്‍ മദ്യം വിറ്റ ബാറുടമ അറസ്റ്റില്‍

മലപ്പുറം: ലോക്ക് ഡൗണ്‍ കാലത്ത് ബാറില്‍ നിന്ന് മദ്യം കടത്തിക്കൊണ്ടുപോയി വിറ്റ ബാറുടമ അറസ്റ്റില്‍. മലപ്പുറം വണ്ടൂരിലെ ബാറുടമയാണ് അനധികൃത മദ്യക്കച്ചവടത്തില്‍ അറസ്റ്റിലായത്. ഇങ്ങനെ ലോക്ക് ഡൗണ്‍ കാലത്ത് അടച്ച ബാറില്‍ നിന്ന് ബാറുടമ വീട്ടില്‍ കൊണ്ടുപോയി വിറ്റത് അഞ്ചര ലക്ഷം രൂപയുടെ മദ്യമാണ്.

വണ്ടൂര്‍ സിറ്റി പാലസ് ബാര്‍ ഉടമ നരേന്ദ്രനെയാണ് എക്‌സൈസ് അറസ്റ്റ് ചെയ്തത്. എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗത്തിന് കിട്ടിയ പരാതിയെതുടര്‍ന്നുള്ള അന്വേഷണത്തിലാണ് ബാറിലെ മദ്യം ഇയാല്‍ വീട്ടില്‍ കൊണ്ടുപോയി വിറ്റത് കണ്ടെത്തിയത്. ലോക്ഡൗണ്‍ കാലത്ത് ബാറ് എക്‌സൈസ് പൂട്ടി സീല്‍ ചെയ്തിരുന്നു. പൂട്ട് പൊളിച്ചാണ് മദ്യം കടത്തിയതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ബാറിലെ സ്റ്റോക്കില്‍ മൂന്നൂറ്റി അറുപത് ലിറ്റര്‍ മദ്യം കുറവുണ്ട്. ഉടമ നരേന്ദ്രനൊപ്പം മദ്യ വില്‍പനക്ക് സഹായം ചെയ്ത മൂന്ന് ബാറ് ജീവനക്കാരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News