തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില കൂടും. അസംസ്‌കൃത വസ്തുക്കള്‍ക്ക് വില വര്‍ധിച്ചതിനാല്‍ മദ്യവില കൂട്ടണമെന്നാണ് കമ്പനികളുടെ ആവശ്യം.
20 ശതമാനം മുതല്‍ 30 ശതമാനം വരെ വില കൂട്ടണമെന്നാണാവശ്യം. വില ഏഴു ശതമാനം വര്‍ധിപ്പിക്കാനാണ് ബെവ്കോയുടെ തീരുമാനം. വില വര്‍ധിപ്പിക്കാന്‍ ബെവ്കോ സര്‍ക്കാരിന്റെ അനുമതി തേടിയിട്ടുണ്ട്.
ബെവ്‌കോയുടെ തീരുമാനം സര്‍ക്കാര്‍ ഉടന്‍ അംഗീകരിക്കുമെന്നാണ് സൂചന. ആനുപാതികമായി നികുതിയും കൂടുന്നതോടെ മദ്യത്തിന് ലിറ്ററിന് കുറഞ്ഞത് നൂറു രൂപയെങ്കിലും വില വര്‍ദ്ധനയുണ്ടായേക്കും.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News