മദ്യവുമായെത്തിയ ലോറി പാലത്തിൽ തട്ടി; കുപ്പികൾ റോഡിലേക്ക്, ആളുകൾ ഓടിക്കൂടി വാരിയെടുത്തു

ഫറോക്ക്: കോഴിക്കോട് ഫാറോക്ക് പാലത്തില്‍ മദ്യവുമായെത്തിയ ലോറി തട്ടി. ആയിരത്തോളം മദ്യക്കുപ്പികള്‍ റോഡില്‍വീണു.താഴെവീണതിന് പിന്നാലെ മദ്യക്കുപ്പികള്‍ പലരും എടുത്തുകൊണ്ടുപോയി ചൊവ്വാഴ്ച രാവിലെയാണ് സംഭവം. ഹരിയാണ രജിസ്‌ട്രേഷനിലുള്ളതാണ് ലോറി.

ലോറി കടന്നുവരുന്നതിനിടെ പാലത്തിന്റെ പിറകിലെ കമാനത്തില്‍ തട്ടി മദ്യക്കുപ്പികള്‍ അടങ്ങിയ പെട്ടി താഴേക്ക് വീഴുകയായിരുന്നു. എന്നാല്‍ ഇക്കാര്യം അറിയാതെ ഡ്രൈവര്‍ വാഹനം ഓടിച്ചുപോയെന്നാണ് വിവരം. 500 മില്ലിലിറ്ററിന്റെ കുപ്പികളാണ് റോഡില്‍ വീണത്.

തുടര്‍ന്ന് താഴെ വീണ കുപ്പികളില്‍ ചിലത് നാട്ടുകാര്‍ എടുത്തുകൊണ്ടുപോയി. ബാക്കിയുള്ളവ പോലീസ് എത്തി സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. ലോറി എറണാകുളത്തേക്ക് പോവുകയായിരുന്നു എന്നാണ് വിവരം. പോലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു. നവീകരിച്ച, പഴയപാലത്തിലെ കമാനത്തില്‍ വാഹനങ്ങള്‍ ഇടിയ്ക്കുന്നത് പതിവാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News