ക്രിസ്തുമസിന്റെ കള്ളുകുടിക്കണക്ക് പുറത്ത്, ഒന്നാം സ്ഥാനത്തെത്തിയ ബിവറേജ് ഔട്ട്ലെറ്റ് ഇതാണ്

തിരുവനന്തപുരം : ക്രിസ്മസ് തലേന്ന് മലയാളി കുടിച്ച മദ്യത്തിന്റെ കണക്ക് പുറത്ത് . ക്രിസ്മസ് തലേന്ന് ബവ്‌റിജസ് കോര്‍പറേഷന്‍ ഔട്ട്‌ലറ്റുകള്‍ വഴി വിറ്റത് 51.65 കോടി രൂപയുടെ മദ്യം. കഴിഞ്ഞ വര്‍ഷം ഇത് 47.54 കോടി രൂപ ആയിരുന്നു. വില്‍പ്പന 9% വര്‍ധിച്ചു. നെടുമ്പാശേരിയിലെ ഔട്ട്‌ലറ്റിലാണ് കൂടുതല്‍ മദ്യം വിറ്റത്. 63.28 ലക്ഷം. മുന്‍വര്‍ഷം ഇത് 51.30 ലക്ഷമായിരുന്നു. രണ്ടാം സ്ഥാനത്ത് ഇരിങ്ങാലക്കുടയിലെ ഔട്ട്‌ലറ്റാണ്. വില്‍പ്പന നടത്തിയത് 53.74 ലക്ഷം രൂപയുടെ മദ്യം. കഴിഞ്ഞ വര്‍ഷം ഇവിടെ 51.23 ലക്ഷം രൂപയുടെ മദ്യം വിറ്റു. 270 ഔട്ട്‌ലറ്റുകളാണ് കോര്‍പ്പറേഷനുള്ളത്

കണ്‍സ്യൂമര്‍ഫെഡ് ക്രിസ്മസ് തലേന്ന് വില്‍പ്പന നടത്തിയത് 9.46 കോടി രൂപയുടെ മദ്യം. കഴിഞ്ഞവര്‍ഷം ഇത് 8.26 കോടിരൂപയായിരുന്നു. വില്‍പ്പനയില്‍ 15% വര്‍ധന. കൊടുങ്ങല്ലൂരിലെ ഔട്ട്‌ലറ്റിലാണ് കൂടുതല്‍ മദ്യം വിറ്റത്. 56 ലക്ഷം. കഴിഞ്ഞ വര്‍ഷത്തെ വില്‍പ്പന 44 ലക്ഷം. രണ്ടാം സ്ഥാനത്ത് ആലപ്പുഴയിലെ ഔട്ട്‌ലറ്റാണ്. ഇവിടെ 55 ലക്ഷം രൂപയുടെ മദ്യമാണ് വില്‍പ്പന നടത്തിയത്. കഴിഞ്ഞ വര്‍ഷത്തെ വില്‍പ്പന 3 5ലക്ഷം. 36 ഔട്ട്‌ലറ്റുകളും മൂന്നു ബിയര്‍ പാര്‍ലറുകളുമാണ് കണ്‍സ്യൂമര്‍ ഫെഡിനുള്ളത്.

കണ്‍സ്യൂമര്‍ ഫെഡിന്റെ ബിയര്‍ പാര്‍ലറുകളില്‍ വില്‍പ്പനയില്‍ മുന്നിലെത്തിയത് തിരുവനന്തപുരം സ്റ്റാച്യുവിലെ ഷോപ്പാണ്. 10 ലക്ഷം രൂപയുടെ ബിയര്‍ ഇവിടെ വില്‍പ്പന നടത്തി. രണ്ടാം സ്ഥാനത്ത് കോവളം ഷോപ്പ് (7 ലക്ഷം). കലൂരിലെ ഷോപ്പിലെ വില്‍പ്പന (3 ലക്ഷം).

 

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News