അഞ്ചാലുംമൂട്: സംസ്ഥാനത്തു മാര്‍ച്ച് ഒന്നു മുതല്‍ മദ്യവില്‍പന ഗ്ലാസ് കുപ്പികളില്‍ മാത്രമാകും. ബെവ്‌റേജസ് കോര്‍പറേഷന് ഇങ്ങനെ മാത്രമേ വിതരണം ചെയ്യാവൂ എന്നറിയിച്ച് സംസ്ഥാന സര്‍ക്കാര്‍ മദ്യക്കമ്പനികള്‍ക്കു നോട്ടീസ് നല്‍കി.
സ്റ്റോക്കുള്ള പ്ലാസ്റ്റിക് കുപ്പികളിലെ മദ്യം വിറ്റുതീര്‍ക്കുന്നതിനു തടസ്സമുണ്ടാകില്ല. കമ്പനികള്‍ക്കു മദ്യത്തിന്റെ അടിസ്ഥാനവില വര്‍ധിപ്പിച്ചു നല്‍കാന്‍ നടപടി സ്വീകരിച്ചതോടെയാണു പ്ലാസ്റ്റിക് കുപ്പികള്‍ തീര്‍ത്തും ഒഴിവാക്കണമെന്ന കര്‍ശന നിര്‍ദേശം നല്‍കിയത്.
നേരത്തെ സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യം നിര്‍ദേശിച്ചിരുന്നു. എന്നാല്‍ അന്ന് മദ്യത്തിന്റെ അടിസ്ഥാന വിലയില്‍ മാറ്റം വരുത്തണമെന്ന കമ്പനികളുടെ ആവശ്യം അംഗീകരിക്കാതിരുന്നതോടെ നിര്‍ദേശം നടപ്പായില്ല.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News